Webdunia - Bharat's app for daily news and videos

Install App

Rachin Ravindra : ന്യൂസിലൻഡിൽ രവീന്ദ്രജാലം, ഇരട്ടശതകവുമായി രചിൻ കിവീസിന് കൂറ്റൻ സ്കോർ

അഭിറാം മനോഹർ
തിങ്കള്‍, 5 ഫെബ്രുവരി 2024 (14:50 IST)
Rachin Ravindra, Test Cricket
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍. ഇരട്ടസെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയുടെയും സെഞ്ചുറിയുമായി തിളങ്ങിയ കെയ്ന്‍ വില്യംസണിന്റെയും പ്രകടനമികവിലാണ് ന്യൂസിലന്‍ഡ് 511 റണ്‍സ് അടിച്ചുകൂട്ടിയത്. 366 പന്തില്‍ 26 ഫോറും 3 സിക്‌സും സഹിതം 240 റണ്‍സാണ് രചിന്‍ രവീന്ദ്ര സ്വന്തമാക്കിയത്. ഇതോടെ കന്നി ടെസ്റ്റ് സെഞ്ചുറി തന്നെ ഇരട്ടസെഞ്ചുറിയാക്കാന്‍ രചിന് സാധിച്ചു.
 
രചിനെ കൂടാതെ കെയ്ന്‍ വില്യംസണും ന്യൂസിലന്‍ഡിനായി സെഞ്ചുറി നേടി. 289 പന്തില്‍ 16 ഫോറടക്കം 118 റണ്‍സാണ് വില്യംസണ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ വില്യംസണിന്റെ മുപ്പതാമത് സെഞ്ചുറിയാണിത്. നാലാം വിക്കറ്റില്‍ 232 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇവര്‍ കൂട്ടിചേര്‍ത്തത്. ഇരുവരെയും കൂടാതെ 39 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് ടീമിലെ മൂന്നാമത് ടോപ് സ്‌കോറര്‍.
 
ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ നെയ്ല്‍ ബ്രാന്‍ഡ് 6 വിക്കറ്റ് നേടി. 26 ഓവറില്‍ 119 റണ്‍സ് വഴങ്ങിയാണ് നെയ്ല്‍ ബ്രാന്‍ഡ് 6 വിക്കറ്റ് നേടിയത്. സ്വാര്‍ദത്ത് 2 വിക്കറ്റും മോര്‍ക്കിയും പാറ്റേഴ്‌സണും ഓരോ വിക്കറ്റും നേടി,സൗത്താഫ്രിക്ക ടി20 ലീഗ് നടക്കുന്നതിനാല്‍ പ്രധാനതാരങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെതിരായ് ടെസ്റ്റ് പരമ്പര കളിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments