Webdunia - Bharat's app for daily news and videos

Install App

അന്നങ്ങനെ ചെയ്‌തതിൽ നാണക്കേട് തോന്നുന്നു, ധോണിയെ ചീത്ത വിളിച്ച സംഭവത്തെ പറ്റി ആശിഷ് നെഹ്‌റ

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2020 (11:11 IST)
ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ശാന്തനായ കളിക്കാരനാണ് ആശിഷ് നെഹ്‌റ. എതിരാളികളോട് പോലും മാന്യമായി മാത്രം പെരുമാറാറുള്ള നെഹ്‌റയുടെ ദേഷ്യം പക്ഷേ എന്താണെന്ന് അറിയാവുന്നത് മുൻ നായകൻ എം എസ് ധോണിക്കായിരിക്കും. ഒരിക്കൽ നെഹ്‌റയുടെ നാവിന്റെ ചൂട് ശരിക്ക് അറിന്നിട്ടുണ്ട് മുൻ ഇന്ത്യൻ നായകൻ. ഇപ്പോളിതാ ആ സംഭവം ഓർത്തെടുത്തിരിക്കുകയാണ് ആശിഷ് നെഹ്‌റ.
 
15 വര്‍ഷം മുമ്പ് 2005ല്‍ അഹമ്മദാബാദില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലായിരുന്നു സംഭവം. നെഹ്റയെറിഞ്ഞ പന്ത് അഫ്രീദിയുടെ ബാറ്റില്‍ തട്ടിയശേഷം ധോണിക്കും ഫസ്റ്റ് സ്ലിപ്പില്‍ നിന്നിരുന്ന ദ്രാവിഡിനും ഇടയിലൂടെ ബൗണ്ടറിയിലേക്ക് പോയി. ഇതിന് പിന്നാലെയാണ് നെഹ്‌റ ധോണിയോട് പരസ്യമായി ചൂടായത്. എന്നാൽ അന്നത്തെ ഈ സംഭവം ഓർക്കുമ്പോൾ തനിക്ക് തന്നെ നാണക്കേട് തോന്നുന്നുവെന്നാണ് നെഹ്‌റ പറയുന്നത്.

അന്നത്തെ എന്റെ പെരുമാറ്റമോര്‍ത്ത് എനിക്ക് ഇപ്പോള്‍ ഒട്ടും അഭിമാനമില്ല.അഫ്രീദി അതിന് തൊട്ടു മുമ്പുള്ള എന്റെ പന്ത് സിക്സറിന് പറത്തിയിരുന്നു.കൂടാതെ ഇന്ത്യ- പാകിസ്ഥാൻ മത്സരവും സ്വാഭാവികമായും ഞാൻ സമ്മർദ്ദത്തിലായി. ഈ സാഹചര്യത്തിൽ ഒരവസരം നഷ്ടപ്പെടുത്തിയപ്പോൾ എനിക്ക് നിയന്ത്രണം വിട്ടു നെഹ്‌റ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments