Webdunia - Bharat's app for daily news and videos

Install App

മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്‌ൻസ് അതീവ ഗുരുതരാവസ്ഥയിൽ

Webdunia
ചൊവ്വ, 10 ഓഗസ്റ്റ് 2021 (18:21 IST)
ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരമായ ക്രിസ് കെയ്‌ൻസ് അതീവ ഗുരുതരാവസ്ഥയിൽ ഹൃദയധമനികള്‍പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഓസട്രേലിയയിലെ കാന്‍ബറയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെയ്ന്‍സിനെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും ഇപ്പോഴും ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
 
കെയ്‌ൻസ് ചികിത്സയോടെ പ്രതികരിക്കുന്നില്ലെന്ന് ന്യൂസ്‌ഹബ്ബ് റിപ്പോർട്ട് ചെയ്യുന്നു. കെയ്‌ൻസിനെ കൂടുതല്‍ വിദഗ്ദ ചികിത്സക്കായി സിഡ്നിയെ ആശുപത്രിയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 51കാരനായ കെയ്ന്‍സ് 2006ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 
 
ടെസ്റ്റിൽ 33 റൺസ് ശരാശരിയിൽ  3320 റണ്‍സും 218 വിക്കറ്റുും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും കെയ്‌ൻസിന്റെ പേരിലുണ്ട്. ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് കെയ്‌ൻസ്. 2000ൽ വിസ്‌ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

ഇന്ത്യയുടെ രവി "ചന്ദ്രനും, ഇന്ദ്രനും": വിരമിച്ചാൽ മാത്രമെ 2 പേരുടെയും മൂല്യമറിയു എന്ന് ദിനേഷ് കാർത്തിക്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

അടുത്ത ലേഖനം
Show comments