Webdunia - Bharat's app for daily news and videos

Install App

അബുദാബിയില്‍ നൈറ്റ് ഡ്രാമ, ഇംഗ്ലീഷ് കരച്ചില്‍; ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലില്‍, 2019 ന് പകരംവീട്ടി വില്ലിയും കൂട്ടരും

Webdunia
ബുധന്‍, 10 നവം‌ബര്‍ 2021 (23:06 IST)
കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ന്യൂസിലന്‍ഡ് ട്വന്റി 20 ലോകകപ്പ് ഫൈനലില്‍. സെമി ഫൈനലില്‍ അഞ്ച് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇംഗ്ലീഷ് വീര്യത്തെ തച്ചുടച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയപ്പോള്‍ കിവീസ് കൃത്യം ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. 2019 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയതിനു രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം പകരംവീട്ടിയിരിക്കുകയാണ് കെയ്ന്‍ വില്യംസണും സംഘവും. പാക്കിസ്ഥാനും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനലിലെ വിജയികള്‍ ആയിരിക്കും ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളികള്‍. 

13-2 എന്ന നിലയില്‍ പരുങ്ങിയ ന്യൂസിലന്‍ഡ് ഒരു സമയത്ത് കളി പൂര്‍ണമായി കൈവിട്ടതാണ്. റണ്‍റേറ്റ് എട്ടില്‍ കുറവായിരിക്കെ ജയിക്കാന്‍ 13 ല്‍ കൂടുതല്‍ റണ്‍റേറ്റ് ആവശ്യമായ സാഹചര്യം പോലും ഉണ്ടായി. എന്നാല്‍, കിവീസ് തളര്‍ന്നില്ല. ഡാരില്‍ മിച്ചലും ജെയിംസ് നീഷവും ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ന്യൂസിലന്‍ഡിനെ രക്ഷിക്കുകയായിരുന്നു. മിച്ചല്‍ 47 പന്തില്‍ നാല് ഫോറും നാല് സിക്‌സുമായി 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും ഒരു ഫോറുമായി വെറും 11 പന്തില്‍ 27 റണ്‍സ് അടിച്ചുകൂട്ടിയ നീഷത്തിന്റെ ഇന്നിങ്‌സ് കിവീസിന്റെ വിജയത്തില്‍ നിര്‍ണായകമായി. ഡെവന്‍ കോണ്‍വെ 38 പന്തില്‍ നിന്ന് 46 റണ്‍സ് നേടി. ഡാരില്‍ മിച്ചലാണ് മാന്‍ ഓഫ് ദ് മാച്ച്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments