Webdunia - Bharat's app for daily news and videos

Install App

കാര്യവട്ടത്ത് സൂര്യനുദിക്കുമോ? സൂര്യകുമാറിനെ കാത്ത് വമ്പൻ റെക്കോർഡുകൾ

Webdunia
ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (13:56 IST)
കാര്യവട്ടത്ത് നാളെ ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കമാകുമ്പോൾ ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ കാത്ത് വമ്പൻ റെക്കോർഡുകൾ. നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഒരു സിക്സർ കൂടെ നേടാനായാൽ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡ് സൂര്യയ്ക്ക് സ്വന്തമാക്കാനാവും.
 
ഈ വർഷം അന്താരാഷ്ട്ര ടി20യിൽ 42 സിക്സാണ് സൂര്യകുമാർ നേടിയിട്ടുള്ളത്. കഴിഞ്ഞ വർഷം 42 സിക്സ് നേടിയ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനൊപ്പമാണ് സൂര്യകുമാർ യാദവ്. കഴിഞ്ഞ മത്സരത്തിൽ ഓസീസിനെതിരെ 5 സിക്സ് നേടി 41 സിക്സ് നേടിയ മാർട്ടിൻ ഗുപ്റ്റിലിനെ സൂര്യകുമാർ പിന്നിലാക്കിയിരുന്നു.
 
ഇത് കൂടാതെ മറ്റൊരു വമ്പൻ റെക്കോർഡും സൂര്യകുമാറിനെ കാത്തിരിക്കുന്നുണ്ട്. ഈ വര്‍ഷം അന്താരാഷ്ട്ര ടി20 യില്‍ ഇന്ത്യയ്ക്ക് വേണ്ടി 20 ഇന്നിങ്‌സില്‍ നിന്നും 682 റണ്‍സ് സൂര്യകുമാര്‍ യാദവ് നേടിയിട്ടുണ്ട്. ഇനി ഏഴ് റൺസ് കൂടി നേടാനായാൽ അന്താരാഷ്ട്ര ടി20യിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് സൂര്യയ്ക്ക് സ്വന്തമാക്കാനാവും.2018 ല്‍ 689 റണ്‍സ് നേടിയ ശിഖാര്‍ ധവാനാണ് നിലവില്‍ സൂര്യകുമാര്‍ യാദവിന് മുന്‍പിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments