Webdunia - Bharat's app for daily news and videos

Install App

Naseem Shah Crying Video: ഹൃദയം തകര്‍ക്കുന്ന കാഴ്ച; പാക്ക് ബൗളര്‍ നസീം ഷാ ഗ്രൗണ്ടില്‍ നിന്ന് പോയത് കരഞ്ഞുകൊണ്ട്, വെള്ളം കുടിക്കാന്‍ പോലും തയ്യാറായില്ല ! (വീഡിയോ)

നസീം ഷായുടെ പന്ത് കളിക്കാന്‍ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍ എന്നിവരെല്ലാം പാടുപെട്ടു

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2022 (12:10 IST)
Pakistan Bowler Naseem Shah: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനു തോല്‍വി വഴങ്ങിയെങ്കിലും പാക്കിസ്ഥാന്റെ പോരാട്ടവീര്യം ക്രിക്കറ്റ് പ്രേമികളെ ഏറെ ആവേശത്തിലാക്കുന്നതായിരുന്നു. താരതമ്യേന ദുര്‍ബലമായ 148 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മാത്രമാണ് ലക്ഷ്യം കണ്ടത്. അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. കണിശതയാര്‍ന്ന ബൗളിങ്ങിലൂടെ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയെ വിറപ്പിക്കുകയായിരുന്നു പാക്കിസ്ഥാന്‍ ബൗളര്‍മാര്‍. അതില്‍ 19 കാരന്‍ നസീം ഷായുടെ പ്രകടനം എടുത്തുപറയണം. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് പ്രധാന വിക്കറ്റുകളാണ് നസീം സ്വന്തമാക്കിയത്. 
 
നസീം ഷായുടെ പന്ത് കളിക്കാന്‍ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍ എന്നിവരെല്ലാം പാടുപെട്ടു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 18-ാം ഓവര്‍ നസീം ഷായാണ് എറിഞ്ഞത്. അത് നസീമിന്റെ അവസാന ഓവറായിരുന്നു. ശക്തമായ പേശീവേദനയെ കടിച്ചമര്‍ത്തിയാണ് ആ ഓവര്‍ നസീം എറിഞ്ഞു തീര്‍ത്തത്. 18-ാം ഓവര്‍ എറിഞ്ഞുതീര്‍ത്ത ശേഷം നസീം മൈതാനം വിട്ടു. കരഞ്ഞുകൊണ്ടാണ് നസീം ഷാ ഡ്രസിങ് റൂമിലേക്ക് പോയത്. തന്റെ ടീം തോല്‍വിയിലേക്ക് നീങ്ങുകയാണെന്നത് ആ 19 കാരനെ അത്രമാത്രം തളര്‍ത്തിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments