Webdunia - Bharat's app for daily news and videos

Install App

രോഹിത് ടീം ക്യാപ്റ്റനാണ്, എല്ലാ കളിയും കളിയ്ക്കുമെന്നാണ് പ്രതീക്ഷ: മുംബൈ ഇന്ത്യൻസ്

Webdunia
വ്യാഴം, 30 മാര്‍ച്ച് 2023 (15:26 IST)
ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ എല്ലാ മത്സരവും കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുംബൈ ഇന്ത്യൻസ് പരിശീലകൻ മാർക്ക് ബൗച്ചർ. തുടർച്ചയായുള്ള പരമ്പരകളും ലോകകപ്പും വരാനിരിക്കുന്നതിനാൽ രോഹിത്തിന് വിശ്രമം അനുവദിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു താരം.
 
 രോഹിത് ടീമിൻ്റെ ക്യാപ്റ്റനാണ്. സീസണിൻ്റെ തുടക്കം മുതൽ തന്നെ രോഹിത് ഫോം കണ്ടെത്തുമെന്നും എല്ലാ മത്സരങ്ങളിലും കളിക്കുമെന്നുമാണ് പ്രതീക്ഷ. എന്നാൽ രോഹിത് ആവശ്യപ്പെടുകയാണെങ്കിലും വിശ്രമം അനുവദിക്കും. ബൗച്ചർ പറഞ്ഞു. നേരത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും വരാനിരിക്കുന്ന ഏകദിന ലോകകപ്പും കണക്കിലെടുത്ത് ഐപിഎല്ലിൽ നിന്നും ആവശ്യത്തിന് വിശ്രമം എടുക്കുമെന്ന സൂചനയാണ് രോഹിത് നൽകിയിരുന്നത്. എന്നാൽ ഇതെല്ലാം ഫ്രാഞ്ചൈസിയുടെ കൈകളിലാണെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.
 
 ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഏകദിന ലോകകപ്പും വരാനിരിക്കുന്നതിനാൽ താരങ്ങൾക്ക് പരിക്ക് പറ്റാതെ ശ്രദ്ധിക്കണമെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ചില മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് രോഹിത് അറിയിച്ചിരുന്നു. രോഹിത് കളിക്കാത്ത മത്സരങ്ങളിൽ സൂര്യകുമാർ യാദവായിരിക്കും മുംബൈയെ നയിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments