Webdunia - Bharat's app for daily news and videos

Install App

ഹാര്‍ദ്ദിക്ക് മുംബൈ നായകനായതില്‍ താരത്തിന്റെ ഭാര്യയെ തെറിവിളിച്ച് മുംബൈ ആരാധകര്‍

Webdunia
ഞായര്‍, 17 ഡിസം‌ബര്‍ 2023 (14:27 IST)
ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയതില്‍ വലിയ എതിര്‍പ്പാണ് ഒരു വിഭാഗം മുംബൈ ആരാധകര്‍ക്കുള്ളത്. നീണ്ട 10 വര്‍ഷക്കാലം ടീം നായകനായിരുന്ന രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയാണ് ഹാര്‍ദ്ദിക് മുംബൈ നായകനായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് നായകനായിരുന്ന ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ മുംബൈ ആരാധകര്‍ക്കിടയില്‍ എതിരഭിപ്രായം ഉണ്ട്. ഹാര്‍ദ്ദിക്കിനെ നായകനാക്കിയ തീരുമാനം വന്നതിന് ശേഷം ലക്ഷക്കണക്കിന് ആരാധകരാണ് ഫ്രാഞ്ചൈസിയുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തത്.
 
ഇപ്പോഴിതാ ഹാര്‍ദ്ദിക്കിന്റെ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ തെറിവിളികളുമായെത്തിയിരിക്കുകയാണ് രോഹിത് ശര്‍മയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും ആരാധകര്‍. സമൂഹമാധ്യമങ്ങളില്‍ നടാഷ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് കീഴില്‍ അശ്ലീല കമന്റുകള്‍ നിറച്ചിരിക്കുകയാണ് മുംബൈ ആരാധകര്‍. നേരത്തെ ഹാര്‍ദ്ദിക്കിനെ മുംബൈ നായകനാക്കിയ വാര്‍ത്ത പുറത്തുവന്ന ഒരു മണിക്കൂറില്‍ ട്വിറ്ററില്‍ നാലു ലക്ഷത്തോളം ഫോളോവേഴ്‌സിനെ മുംബൈയ്ക്ക് നഷ്ടമായിരുന്നു. 2013ല്‍ റിക്കി പോണ്ടിംഗില്‍ നിന്നാണ് മുംബൈയുടെ നായകസ്ഥാനം രോഹിത് ഏറ്റെടുത്തത്. ആ വര്‍ഷം തന്നെ ഐപിഎല്‍ കിരീടം മുംബയ്ക്ക് നേടികൊടുത്ത രോഹിത് പിന്നീട് നാല് തവണ കൂടി ഐപിഎല്ലില്‍ മുംബൈയെ ചാമ്പ്യന്മാരാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments