Publish Date: Wed, 31 Mar 2021 (19:23 IST)
Updated Date: Wed, 31 Mar 2021 (19:34 IST)
ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷ് വരാനിരിക്കുന്ന ഐപിഎൽ സീസണിൽ നിന്നും പിന്മാറി. ഏറെ നാളായി നീളുന്ന ബയോ ബബിൾ സംവിധാനത്തില് കഴിയുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടികാട്ടിയാണ് മാർഷിന്റെ പിന്മാറ്റം. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിൻ്റെ ആദ്യ മത്സരത്തിൽ തന്നെ പരുക്കേറ്റ താരം തുടർന്ന് ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.
അതേസമയം മാർഷിന് പകരം ഇംഗ്ലണ്ട് സൂപ്പർ താരം ജേസൺ റോയ് ടീമിലെത്തി. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ അൺസോൾഡ് ആയ താരമായിരുന്നു റോയ്. ഇക്കഴിഞ്ഞ ഇന്ത്യൻ പരമ്പരയിലെ മികച്ച പ്രകടനമാണ് റോയിയെ ടീമിലെത്തിച്ചത് എന്നാണ് സൂചന. ഏപ്രിൽ 9നാണ് ഐപിഎൽ മത്സരങ്ങൾക്ക് തുടക്കമാവുക.