Webdunia - Bharat's app for daily news and videos

Install App

ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ധോണിക്ക്, അവാർഡിന് കാരണമായ സംഭവം ഇങ്ങനെ: വീഡിയോ

Webdunia
തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (20:13 IST)
ഐസിസിയുടെ ഇത്തവണത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇത്തവണ കഴിഞ്ഞ ദശാബ്‌ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങൾക്ക് കൂടി പുരസ്‌കാരങ്ങൾ സമ്മാനിച്ചിരുന്നു. ദശാബ്‌ദത്തിലെ മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം ഇന്ത്യൻ നായകൻ വിരാട് കോലി സ്വന്തമാക്കിയപ്പോൾ ഐസിസിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം ലഭിച്ചത് മുൻ ഇന്ത്യൻ നായകനും ഇന്ത്യയുടെ ഇതിഹാസ നായകനുമായിരുന്ന മഹേന്ദ്രസിങ് ധോണിക്കാണ്. 
 
2011ലെ ഇംഗ്ലണ്ട് പര്യടനത്തിൽ നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഇയാന്‍ ബെല്‍ റണ്ണൗട്ടായിട്ടും ധോണി തിരിച്ചുവിളിച്ചിരുന്നു. ഈ സംഭവമാണ് ധോണിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. നോട്ടിംഗ്ഹാം ടെസ്റ്റിന്റെ മൂന്നാം ദിനം ചായയ്ക്ക് പിരുയുന്നതിന്റെ തൊട്ടുമുമ്പുള്ള പന്തിലാണ് സംഭവം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഓയിന്‍ മോര്‍ഗന്‍ തട്ടിയിട്ട പന്ത് ബൗണ്ടറി ലൈനിലേക്ക്. ലൈനില്‍ പ്രവീണ്‍ കുമാർ പന്ത് തട്ടിയിട്ടു. പന്ത് ബൗണ്ടറി കടന്നുവെന്ന ബോധ്യത്തിൽ ബെല്ലും മോർഗനും ക്രീസിന് വെളിയിൽ. ഈ സമയം പ്രവീണ്‍ കുമാറില്‍ നിന്ന് പന്ത് സ്വീകരിച്ച ധോണി, അഭിനവ് മുകുന്ദിന് കൈമാറി. അദ്ദേഹം ബെയ്ല്‍സ് ഇളക്കി.
 
തുടർന്ന് ടീം ഇന്ത്യ അപ്പീൽ ചെയ്യുകയും വീഡിയോയിൽ വീഡിയോയില്‍ പന്ത് ബൗണ്ടറി ലൈന്‍ തൊട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്‌തു. ബെൽ 137 റൺസിന് പുറത്ത്. ഒരു വ്യക്തത കുറവ് കാരണം കൊണ്ട് മാത്രം പുറത്തേക്ക് പോകുന്നതിൽ ബെൽ തൃപ്‌തനായിരുന്നില്ല. അദ്ദേഹത്തിന് തിരികെ എത്തണമെങ്കിൽ . ഇന്ത്യന്‍ ക്യാപ്റ്റനായ ധോണി അപ്പീല്‍ പിന്‍വലിക്കണം. ധോണി അതുചെയ്യുകയും ചെയ്‌തു. ക്രിക്കറ്റിന്റെ മാന്യതയെ ഉയർത്തി കാണിച്ച പ്രവർത്തി. വീഡിയോ കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments