Webdunia - Bharat's app for daily news and videos

Install App

കട്ട കലിപ്പില്‍ തല, ധോണിയുടെ മാസ് എന്‍ട്രി വീണ്ടും; ആഘോഷമാക്കി ചെന്നൈ ആരാധകര്‍

കട്ട കലിപ്പില്‍ തല, ധോണിയുടെ മാസ് എന്‍ട്രി വീണ്ടും; ആഘോഷമാക്കി ചെന്നൈ ആരാധകര്‍

Webdunia
ശനി, 15 ജൂലൈ 2017 (20:08 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള (ഐപിഎല്‍) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മഹേന്ദ്ര സിംഗ് ധോണി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് ധോണി സിഎസ്‌കെയുടെ തിരിച്ചുവരവ് രാജകീയമാക്കിയത്.

സിഎസ്കെയുടെ ജഴ്‌സി ധരിച്ച ചിത്രമാണ് ധോണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നായകന്‍ എന്ന് അര്‍ത്ഥം വരുന്ന തല എന്ന തമിഴ് വാക്കും ധോണിയുടെ ജഴ്‌സിയിലുണ്ട്. ധോണിയുടെ തകര്‍പ്പന്‍ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ചെന്നൈ ആരാധകര്‍ നല്‍കുന്നത്.

രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമാണ് അടുത്ത സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സും കളത്തിലിറങ്ങുന്നത്. ഒത്തുകളി ഇടപാടില്‍ 2015 ജൂലൈയിലാണ് സുപ്രീകോടതി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്.

ടീം തിരിച്ചെത്തുമ്പോള്‍ ആദ്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ധോണിയെ ആയിരിക്കുമെന്ന് ടീം ഡയറക്ടര്‍മാരിലൊരാളായ കെ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ധോണി ഇല്ലാത്ത ചെന്നൈ ടീമിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ല. അതിനാല്‍ അദ്ദേഹത്തെ തിരിച്ചെത്തിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. മഹിയുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ നേതൃത്വത്തില്‍ 2010, 2011 വര്‍ഷങ്ങളില്‍ ജേതാക്കളായി സിഎസ്‌കെ, 2008, 2012, 2013, 2015 വര്‍ഷങ്ങളില്‍ റണ്ണേഴ്‌സ് അപ്പാകുകയും ചെയ്തു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments