Webdunia - Bharat's app for daily news and videos

Install App

മായങ്കിന്റെ സെഞ്ചുറിചിറകിലേറി ഇന്ത്യ, ബംഗ്ലാദേശിനെതിരെ മികച്ച സ്കോറിലേക്ക്

അഭിറാം മനോഹർ
വെള്ളി, 15 നവം‌ബര്‍ 2019 (13:36 IST)
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ മായങ്ക് അഗർവാളിന് സെഞ്ചുറി. 185 പന്തിൽ നിന്നാണ് മായങ്ക് തന്റെ കരിയറിലെ മൂന്നാം സെഞ്ചുറി പൂർത്തിയാക്കിയത്. ഇതിൽ 18 ഫോറുകളും ഒരു സിക്സും ഉൾപ്പെടുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ മായങ്കിന്റെയും ഉപനായകൻ അജിങ്ക്യ രഹാനെയുടെയും ബലത്തിൽ 3 വിക്കറ്റിന് 242 എന്ന നിലയിലാണ്. 123 റൺസോടെ മായങ്കും 56 റൺസോടെ രഹാനെയുമാണ് ക്രീസിൽ. 93 റൺസിന്റെ ലീഡാണ് നിലവിൽ ഇന്ത്യക്കുള്ളത്. 
 
രണ്ടാം ദിനം ഒന്നിന് 86റൺസെന്ന നിലയിൽ  മത്സരം പുനരാരംഭിച്ച  ഇന്ത്യക്ക് ചേതേശ്വർ പൂജാര(54),വിരാട് കോലി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടപ്പെട്ടത്. ബംഗ്ലാദേശ് ബൗളർ അബു ജായേദിനാണ് മൂന്ന് വിക്കറ്റുകളും.
 
നേരത്തെ ഒന്നാം ഇന്നിങ്സിൽ ദയനീയമായ ബാറ്റിങ് പരാജയം നേരിട്ട ബംഗ്ലാദേശ് 150 റൺസിന് പുറതായിരുന്നു. മൂന്ന് വിക്കറ്റുകൾ നേടിയ മുഹമ്മദ് ഷമി 2 വിക്കറ്റുകൾ വീതം നേടിയ അശ്വിൻ,ഉമേഷ് യാദവ്,ഇഷാന്ത് ശർമ്മ എന്നിവരാണ് സന്ദർശകരെ തകർത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments