Webdunia - Bharat's app for daily news and videos

Install App

കോലിയും സൂര്യയും ബാറ്റ് ചെയ്യുമ്പോള്‍ അയാളെ കൊണ്ട് പന്തെറിയിക്കണം, അവര്‍ പെടും; ഇംഗ്ലണ്ടിന് ഐഡിയ പറഞ്ഞുകൊടുത്ത് മുന്‍ ഓസീസ് താരം

വിരാട് കോലിയും സൂര്യകുമാര്‍ യാദവും ബാറ്റ് ചെയ്യുമ്പോള്‍ എറിയാന്‍ വേണ്ടി മാര്‍ക്ക് വുഡിന്റെ നാല് ഓവര്‍ കാത്തുവയ്ക്കണമെന്നാണ് ഹോഗിന്റെ അഭിപ്രായം

Webdunia
ബുധന്‍, 9 നവം‌ബര്‍ 2022 (15:14 IST)
ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ സെമി ഫൈനല്‍ മത്സരമാണ് നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുതീര്‍ന്നു. മികച്ച ഫോമിലുള്ള വിരാട് കോലിയിലും സൂര്യകുമാര്‍ യാദവിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍. ഇവര്‍ രണ്ട് പേരെ വീഴ്ത്തിയാല്‍ ഇംഗ്ലണ്ട് പകുതി ജയിച്ചു കഴിഞ്ഞു എന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ അഭിപ്രായം. ഇപ്പോള്‍ ഇതാ ഇന്ത്യയെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന് ഐഡിയ പറഞ്ഞു കൊടുക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. 
 
വിരാട് കോലിയും സൂര്യകുമാര്‍ യാദവും ബാറ്റ് ചെയ്യുമ്പോള്‍ എറിയാന്‍ വേണ്ടി മാര്‍ക്ക് വുഡിന്റെ നാല് ഓവര്‍ കാത്തുവയ്ക്കണമെന്നാണ് ഹോഗിന്റെ അഭിപ്രായം. ഓസ്‌ട്രേലിയയിലെ വേഗവും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ മാര്‍ക്ക് വുഡ് കോലിയേയും സൂര്യയേയും വെള്ളം കുടിപ്പിക്കുമെന്നാണ് ഹോഗ് പറയുന്നത്. 
 
' വുഡിന്റെ നാല് ഓവറും കോലിക്കും സൂര്യകുമാറിനും വേണ്ടി മാറ്റിവെയ്ക്കുകയാണ് വേണ്ടത്. V ആകൃതിയില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കോലിക്ക് ബുദ്ധിമുട്ടുണ്ടാകും. സ്‌ക്വയററായി കളിക്കാന്‍ കോലി നിര്‍ബന്ധനാകും. എക്‌സ്ട്രാ പേസ് ഉള്ളതിനാല്‍ അഡ് ലെയ്ഡിലെ പിച്ച് മറ്റ് പിച്ചുകളേക്കാള്‍ തെന്നല്‍ സ്വഭാവം കാണിക്കും. സ്‌ക്വയര്‍ ഷോട്ടുകള്‍ കളിക്കുമ്പോള്‍ കോലി എല്‍ബിഡബ്ല്യു ആകാനോ ബൗള്‍ഡ് ആകാനോ സാധ്യത കൂടുതലാണ്,' ഹോഗ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments