Webdunia - Bharat's app for daily news and videos

Install App

രോഹിത്തിന് കൊവിഡ്, കെ എൽ രാഹുലിന് പരിക്ക്: കോലി വീണ്ടും ടെസ്റ്റ് ടീം നായകനാകുന്നു?

Webdunia
തിങ്കള്‍, 27 ജൂണ്‍ 2022 (12:11 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് തൊട്ട് മുൻപ് ഇന്ത്യ ടീം നായകൻ രോഹിത് ശർമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പുതിയ ക്യാപ്റ്റനെ തേടുകയാണ് ടീം ഇന്ത്യ. രോഹിത്തിന് പിന്നാലെയുള്ള സീനിയർ താരമായ കെ എൽ രാഹുലും പരിക്കിൻ്റെ പിടിയിലായതാണ് ഇന്ത്യയെ വലയ്ക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ടീമിലെ സീനിയർ താരമായ കോലിക്ക് വീണ്ടും നായകൻ്റെ ചുമതല ലഭിക്കുമെന്നാണ് കരുതുന്നത്.
 
മുൻ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെ കൂടി ടീമിൽ ഇല്ലാത്തതിനാൽ മുൻ നായകൻ വിരാട് കോലിയോ വിക്കറ്റ് കീപ്പർ റിഷഭ് പന്തോ ഇന്ത്യയെ നയിച്ചേക്കാം എന്നാണ് സൂചന. പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ റിഷഭ് പന്തിനെ ഈ വലിയ ചുമതല ഇന്ത്യ ഏൽപ്പിക്കാതിരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കോലി ടീം നായക്സ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
 
നിലവിൽ പരമ്പരയിൽ 2-1ന് മുൻപിലാണ് ഇന്ത്യ. കോലിയുടെ നായകത്വത്തിന് കീഴിലായിരുന്നു ഈ വിജയങ്ങൾ എന്നതിനാൽ കോലി തന്നെ അവസാന മത്സരത്തിൽ ടീമിനെ നയിക്കണമെന്നാണ് ആരാധകരുടെയും ആവശ്യം. അതേസമയം മാനേജ്മെൻ്റുമായി അത്ര രസത്തിലല്ല കോലി എന്നതിനാൽ താരം നായകസ്ഥാനം ഏറ്റെടുക്കുമോ എന്നും വ്യക്തമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments