Webdunia - Bharat's app for daily news and videos

Install App

ഫോം നഷ്ടമായപ്പോൾ അത് അംഗീകരിക്കാൻ എനിക്കായില്ല, ഭ്രാന്ത് വന്നത് പോലെയാണ് പെരുമാറിയിരുന്നത്: കോലി

Webdunia
ബുധന്‍, 11 ജനുവരി 2023 (19:39 IST)
കരിയറിൽ ഫോമിലല്ലാതിരുന്ന കാലത്തെ നിരാശയും ബലഹീനതയും ഒരു കാലത്തും അംഗീകരിക്കാൻ താൻ തയ്യാറായിരുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് വിരാട് കോലി. ആ സമയത്ത് കുടുംബത്തോടും സുഹൃത്തുക്കളോടും ദേഷ്യത്തോടെയാണ് പെരുമാറിയിരുന്നതെന്നും കോലി പറഞ്ഞു. സൂര്യകുമാർ യാദവിനൊപ്പം ബിസിസിഐ ടിവിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ നായകൻ്റെ തുറന്നുപറച്ചിൽ.
 
എൻ്റെ കാര്യത്തിൽ നിഷേധിക്കുന്തോറും നിരാശ കൂടുതൽ പടർന്നുപിടിച്ച് ഇഴഞ്ഞുകയറികൊണ്ടിരിക്കുന്നു. എൻ്റെ സ്പേസിൽ കിറുക്കുപിടിച്ചപോലെയാണ് ഞാൻ പെരുമാറിയത്. എന്നോട് അടുപ്പമുള്ളവരോടും അനുഷ്കയോടോ ചെയ്യാവുന്ന ന്യായമായ കാര്യമല്ല അത്. അതിനാൽ തന്നെ കാര്യങ്ങൾ അതേ കാഴ്ചപ്പാടിൽ കാണാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു. കോലി പറഞ്ഞു
 
ഞാൻ എന്താണോ എൻ്റെ ആഗ്രഹങ്ങൾ എന്താണോ അതിൻ്റെയെല്ലാം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ആവില്ലെന്ന് എനിക്ക് മനസിലായി. എനിക്ക് എന്നോട് തന്നെ സത്യസന്ധത കാണിക്കണമായിരുന്നു. ഞാൻ ദുർബലനായിരിക്കുമ്പോഴും ഞാൻ നന്നായി കളിക്കുന്നില്ലെന്നും ഞാനൊരു മോശം കളിക്കാരനാണെന്നും ഞാൻ അംഗീകരിക്കണം. അത് എനിക്ക് നിഷേധിക്കാൻ കഴിയില്ല. ഇതേ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നേയ്ക്കാമെന്ന് സൂര്യയ്ക്കും കോലി മുന്നറിയിപ്പ് നൽകി.
 
നീ എപ്പോൾ കളിക്കാനിറങ്ങിയാലും ആളുകൾ നിന്നെ വേറെ രീതിയിൽ കാണാൻ തുടങ്ങും. സൂര്യ അത് ചെയ്യുമെന്ന് ആളുകൾ പറയും. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കുക എന്നത് വളരെ പ്രയാസമേറിയ പക്രിയയാണ്. ഫോം നഷ്ടപ്പെടുമ്പോൾ മാത്രമാണ് ഇതിൻ്റെ മറുവശം മനസ്സിലാക്കുക. കോലി പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments