ഡൽഹി: മുതിർന്ന ശാസ്ത്രജ്ഞന് കൊവിഡ് 19 സ്ഥീരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ കൊവീഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിയ്ക്കുന്ന ഡൽഹി ഐസിഎംആർ ആസ്ഥാനം അടച്ചു. കൊവിഡ് സെൽ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇപ്പോൾ ഓഫീസിൽ പ്രവേശിയ്ക്കാൻ അനുമതിയുള്ളത്. ഓഫീസ് അണുവിമുക്തമാക്കിയ ശേഷം മറ്റന്നാൾ തുറക്കുമെന്ന് ഐസിഎംആർ അധികൃതർ അറിയിച്ചു.
കൊവിഡ് സെൽ ഒഴികെ മറ്റു ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദേശം നൽകിയിരിയ്ക്കുന്നത്. കൊവിഡ് സ്ഥീരീകരിച്ച ഉദ്യോഗസ്ഥൻ ഐസിഎംആർ കെട്ടിടത്തിലെ ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇദ്ദേഹം മുംബൈയിൽനിന്നും ഡൽഹിയിലെത്തുകയായിരുന്നു. നീതി ആയോഗ് അംഗം ഡോ വിനോദ് പൊൾ. ഐസിഎംആർ ഡയറക്ടർ ബൽറാം ഭാർഗവ, ഐസിഎംആർ പകർച്ചവ്യാധി വിഭാഗം തലവൻ ഡൊക്ടർ ഗംഗാഖേദ്കർ എന്നിവർ കൊവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥനൊപ്പം യോഗത്തിൽ പങ്കെടുത്തിരുന്നു.