Webdunia - Bharat's app for daily news and videos

Install App

Champions Trophy 2025, Indian Squad: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ കെ.എല്‍.രാഹുലിനെ ഉള്‍പ്പെടുത്തില്ല, ശ്രേയസിന്റെ കാര്യവും പരുങ്ങലില്‍ !

ശ്രീലങ്കന്‍ പര്യടനത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിട്ടില്ല

രേണുക വേണു
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (11:39 IST)
KL Rahul and Shreyas Iyer

Champions Trophy 2025, Indian Squad: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ കെ.എല്‍.രാഹുല്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെ പരിഗണിക്കാനാണ് സാധ്യത. രോഹിത് ശര്‍മയും വിരാട് കോലിയും ചാംപ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനമുറപ്പിച്ച സാഹചര്യത്തില്‍ കെ.എല്‍.രാഹുലിനെ ഒഴിവാക്കാനാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്. 
 
ശ്രീലങ്കന്‍ പര്യടനത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിട്ടില്ല. മാത്രമല്ല റിഷഭ് പന്തും സഞ്ജു സാംസണും ഉള്ളപ്പോള്‍ രാഹുലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനോട് സെലക്ടര്‍മാര്‍ക്കും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും യോജിപ്പില്ല. രാഹുലിനൊപ്പം ശ്രേയസ് അയ്യരുടെ കാര്യവും പരുങ്ങലിലാണ്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ റിയാന്‍ പരാഗിനെ ഉപയോഗിക്കാന്‍ സാധിക്കുമ്പോള്‍ ബാറ്റര്‍ മാത്രമായ ശ്രേയസ് അയ്യര്‍ സ്‌ക്വാഡില്‍ ഇല്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലാണ് ഗംഭീര്‍. ഇന്ത്യക്ക് പുറത്ത് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാത്തതും ശ്രേയസിനു തിരിച്ചടിയാകും. 
 
ഹാര്‍ദിക് പാണ്ഡ്യ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഇടം പിടിക്കും. ശിവം ദുബെയ്ക്ക് സാധ്യത കുറവാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയേക്കാള്‍ മേല്‍ക്കൈ ഉള്ളത് അക്ഷര്‍ പട്ടേലിനാണ്. ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാകും പ്രധാന പേസര്‍മാര്‍. മുഹമ്മദ് ഷമിക്ക് ഫിറ്റ്‌നെസ് വീണ്ടെടുത്ത് തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ ഹര്‍ഷിത് റാണയ്ക്ക് സാധ്യതയുണ്ട്. 
 
സാധ്യത സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചഹല്‍ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments