Webdunia - Bharat's app for daily news and videos

Install App

ഉത്തപ്പയും വിഷ്‌ണുവും നിറഞ്ഞാടി, മുഷ്‌താഖ് അലി ടൂർമ്മെന്റിൽ ഡൽഹിയെ ആറ് വിക്കറ്റിന് തകർത്ത് കേരളം

Webdunia
വെള്ളി, 15 ജനുവരി 2021 (16:52 IST)
സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂർണമെന്റിൽ വിജയകുതിപ്പ്. ഡൽഹിയെ 6 വിക്കറ്റിനാണ് കേരളം ഇന്ന് പരാജയപ്പെടുത്തിയത്. ഡൽഹി മുന്നോട്ട് വെച്ച് 213 റൺസെന്ന വിജയലക്ഷ്യം ഒരോവർ ബാക്കി‌നിൽക്കെയാണ് കേരളം മറികടന്നത്. റോബിന്‍ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും മിന്നും പ്രകടനമാണ് കേരളത്തിന് ജയം സമ്മാനിച്ചത്.
 
മത്സരത്തിൽ കേരളത്തിന്റെ ആദ്യവിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായെങ്കിലും റോബിൻ ഉത്തപ്പയും വിഷ്‌ണു വിനോദും ചേർന്ന കൂട്ടുക്കെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 54 ബോളില്‍ 8 സിക്‌സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ 91 റൺസെടുത്ത റോബിൻ ഉത്തപ്പയാണ് കേരളത്തിന്റെ ടോപ്പ് സ്കോറർ.വിഷ്ണു വിനോദ് 38 ബോളില്‍ 5 സിക്‌സിന്റെയും 3 ഫോറിന്റെയും അകമ്പടിയില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്നു.
 
മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ കരുത്തിലാണ് ഡല്‍ഹി 212 റണ്‍സ് അടിച്ചുകൂട്ടിയത്. 48 പന്തില്‍ നിന്ന് മൂന്ന് സിക്സറുകളുടെയും ഏഴ് ബൗണ്ടറികളുടെയും സഹായത്തോടെ ധവാന്‍ 77 റണ്‍സ് അടിച്ചുകൂട്ടി. ലളിത് യാദവും അര്‍ദ്ധ സെഞ്ചറി (52) നേടി. കേരളത്തിന് വേണ്ടി എസ്.ശ്രീശാന്ത് നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കെ.എം ആസിഫും മിഥുനും ഒരോ വിക്കറ്റു വീതം വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments