Webdunia - Bharat's app for daily news and videos

Install App

മതിയായ അവസരങ്ങൾ അവന് ലഭിച്ചില്ല, അല്ലെങ്കിൽ ഇതിന് മുൻപേ എന്നെ മറിക്കടന്നേനെ: കപിൽ ദേവ്

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2022 (19:16 IST)
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 434 ടെസ്റ്റ് വിക്കറ്റുകളെന്ന പേസ് ഇതിഹാസം കപിൽദേവിന്റെ റെക്കോർഡ് മറികടന്ന് ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ ഇന്ത്യക്കാരില്‍ രണ്ടാമനായ ആര്‍ അശ്വിനെ പുകഴ്‌ത്തി കപിൽ ദേവ്. മതിയായ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ അശ്വിൻ വളരെ നേരത്തെ തന്നെ തന്റെ റെക്കോർഡ് മറികടക്കുമായിരുന്നുവെന്ന് കപിൽദേവ് പറഞ്ഞു.
 
അശ്വിന്റേത് മഹത്തായ നേട്ടമാണ്.പ്രത്യേകിച്ചും കഴിഞ്ഞ കാലത്ത് മതിയായ അവസരങ്ങള്‍ ലഭിക്കാത്ത ഒരു കളിക്കാരനെന്ന നിലയില്‍. അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അശ്വിന്‍ വളരെ നേരത്തെ എന്‍റെ റെക്കോര്‍ഡ് മറികടക്കുമായിരുന്നു. കപിൽ ദേവ് പറഞ്ഞു.
 
ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം ശ്രീലങ്കൻ ബാറ്റർ ചരിത് അസലങ്കയെ പുറത്താക്കിയാണ് 35കാരനായ അശ്വിന്‍ കപിലിനെ മറികടന്ന് 435 വിക്കറ്റിലെത്തിയത്. 619 വിക്കറ്റുകള്‍ നേടിയിട്ടുള്ള അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇനി അശ്വിന് മുന്നിലുള്ളത്. 2004ലായിരുന്നു കുംബ്ലെ കപിലിന്റെ റെക്കോർഡ് നേട്ടം മറികടന്നത്.
 
അ‌ശ്വിൻ ഇനി 500 വിക്കറ്റുകളാണ് ലക്ഷ്യമിടേണ്ടതെന്നും ആ നേട്ടം ഉറപ്പായും അശ്വിൻ സ്വന്തമാക്കുമെന്നും കപിൽ പറഞ്ഞു. അതേസമയം ഒരിക്കൽ പോലും സ്വപ്‌നം കാണാതിരുന്ന നേട്ടമാണ് സ്വന്തമാക്കിയത് എന്നാണ് റെക്കോർഡ് നേട്ടത്തിൽ അശ്വിന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments