Daily Horoscope
✕

കോലിയെ പോലെയൊരാൾ ഇങ്ങനെ പറയരുത്: രൂക്ഷവിമർശനവുമായി കപിൽ ദേവ്

Webdunia
തിങ്കള്‍, 1 നവം‌ബര്‍ 2021 (18:47 IST)
ടി20 ലോകകപ്പിൽ ന്യൂസിലൻഡിന് എതിരായ തോൽവിക്ക് ശേഷമുള്ള ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പ്രതികരണത്തിനെതിരെ ഇതിഹാസ താരം കപിൽ ദേവ്. വളരെ ദുർബലമായ പ്രതികരണമാണ് കോലി നടത്തിയതെന്നാണ് കപിലിന്റെ നിരീ‌ക്ഷണം.
 
കോലിയെ പോലൊരു വലിയ താരത്തിൽ നിന്ന് വളരെ ദുർബലമായ പ്രസ്‌താവനയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇത്തരത്തിലാണ് ടീമിന്റെ ശരീരഭാഷയും നായകന്റെ ചിന്തയുമെങ്കില്‍ തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടാകും. കോലിയുടെ വാക്കുകള്‍ എനിക്ക് വിചിത്രമായി തോന്നി. കോലി അത്തരമൊരു താരമല്ല. അയാളൊരു പോരാളിയാണ്. ധൈര്യ‌മില്ലായിരുന്നു എന്ന് ഒരു നായകൻ പറയാൻ പാടില്ല. നിങ്ങൾ രാജ്യത്തിന് വേണ്ടി അഭിനിവേശത്തോടെ കളിക്കുന്നയാളാണ് അതിനാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടും.
 
 ഐപിഎല്‍ കളിച്ച അതിന് ശേഷം പരിശീലനം നടത്തിയ ടീം ഇത്തരം മോശം പ്രകടനങ്ങള്‍ നടത്തിയാല്‍ വിമര്‍ശനങ്ങളുണ്ടാകും. പ്രതീക്ഷിച്ച പ്രകടനമല്ല ടീമില്‍ നിന്നുണ്ടായത്. പോരാടി തോറ്റാൽ നമുക്ക് മനസിലാക്കാം. എന്നാൽ സന്തോഷം നൽകുന്ന ഒരു വ്യക്തിഗത പ്രകടനം പോലും ന്യൂസിലൻഡിനെതിരെയുണ്ടായില്ലെന്നും കപിൽ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

തോറ്റെന്ന് കരുതിയിടത്ത് നിന്ന് പാകിസ്ഥാൻ്റെ തിരിച്ചുവരവ്, ഡിആർഎസിൽ ട്വിസ്റ്റ്: ഇംഗ്ലണ്ടിനെതിരെ നാടകീയ ജയം

വൈഭവ് സൂര്യവൻശി പ്ലേയിങ് ഇലവനിൽ തുടരും; ഇഷാന് മൂന്നാം ടി20 യിലും വിശ്രമം

ബാർസക്ക് എംബാപ്പെ സ്‌ട്രോക്ക്; റയലിന്റെ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ഇരട്ട സെഞ്ചുറിക്ക് ഒരു റൺസ് അകലെ വീണ് പടിക്കൽ; ഇന്ത്യയുടെ ലീഡ് 176

കണക്കുകളിൽ മാത്രം കാര്യമില്ല, കളിക്കാരുടെ സ്പാർക്കും പ്രധാനം: സെലക്ടർമാരെ പിന്തുണച്ച് ഗവാസ്കർ

അടുത്ത ലേഖനം
Show comments