Webdunia - Bharat's app for daily news and videos

Install App

Kane Williamson: ടെസ്റ്റ് സെഞ്ചുറിയിൽ കോലിയെയും ബ്രാഡ്മാനെയും പിന്തള്ളി വില്യംസൺ

അഭിറാം മനോഹർ
ഞായര്‍, 4 ഫെബ്രുവരി 2024 (15:36 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങി ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ടോസ് നഷ്ടമായി ബാറ്റിംഗിനിരങ്ങിയ ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 86 ഓവറില്‍ 258 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ്. കെയ്ന്‍ വില്യംസണിന്റെയും പുതുമുഖതാരം രചിന്‍ രവീന്ദ്രയുടെയും സെഞ്ചുറി പ്രകടനങ്ങളാണ് ന്യൂസിലന്‍ഡിനെതിരെ മികച്ച സ്‌കോറിലെത്തിച്ചത്. രചിന്‍ രവീന്ദ്രയുടെ ടെസ്റ്റിലെ ആദ്യ സെഞ്ചുറി കൂടിയാണിത്.
 
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് തുടക്കം തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. 39 റണ്‍സിന് 2 വിക്കറ്റെന്ന അവസ്ഥയിലാണ് കെയ്ന്‍ വില്യംസണും രചിന്‍ രവീന്ദ്രയും ക്രീസിലെത്തുന്നത്. സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 29 സെഞ്ചുറികളുണ്ടായിരുന്ന ഇതിഹാസതാരം ബ്രാഡ്മാനെയും ഇന്ത്യന്‍ ഇതിഹാസതാരം വിരാട് കോലിയേയും വില്യംസണ്‍ മറികടന്നു. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ 32 സെഞ്ചുറികളുള്ള സ്റ്റീവ് സ്മിത്ത് മാത്രമാണ് കെയ്ന്‍ വില്യംസണിന്റെ പേരിലുള്ളത്. ഫാബുലസ് ഫോറിലെ മറ്റൊരു താരമായ ജോ റൂട്ടിന് 30 സെഞ്ചുറികളാണ് ടെസ്റ്റിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments