Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ സ്ഥിരം വഴിമുടക്കികൾ: ന്യൂസിലൻഡ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, അവസാന നിമിഷം വില്യംസണും ടീമിൽ

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (20:03 IST)
ഏകദിന ലോകകപ്പിനായുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ മാറിനിന്നിരുന്ന കെയ്ന്‍ വില്യംസണാണ് ടീം നായകന്‍. കാല്‍മുട്ടിന് പരിക്കേറ്റ വില്യംസണിന് ലോകകപ്പ് നഷ്ടമാകുമെന്നായിരുന്നു നേരത്തെ വന്നിരുന്ന വാര്‍ത്തകള്‍. അവസാന നിമിഷം ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് വില്യംസണ്‍ ടീമില്‍ ഇടം നേടിയത്. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വില്യംസണിന് ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ന്യുസിലന്‍ഡ്.
 
ഓപ്പണര്‍ ഫിന്‍ അലന്‍, പേസര്‍മാരായ കെയ്ല്‍ ജാമിസണ്‍,ആദം മില്‍നെ എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി.ഡെവോണ്‍ കോണ്‍വെ വില്‍ യംഗ് സഖ്യമാകും ടീമിലെ ഓപ്പണര്‍മാര്‍. പരിക്കിനെ തുടര്‍ന്ന് ഓള്‍റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലിനെയും ന്യൂസിലന്‍ഡിന് നഷ്ടമായി. ജെയിംസ് നീഷം, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവര്‍ക്കൊപ്പം ടിം സൗത്തി,ലോക്കി ഫെര്‍ഗൂസന്‍,മാറ്റ് ഹെന്റി എന്നിവരടങ്ങുന്ന പേസ് നിര താരതമ്യേന ശക്തമാണ്.
 
ഇഷ് സോധി, മിച്ചല്‍ സാന്‍്‌നര്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍ മാര്‍. രചിന്‍ രവീന്ദ്രയും, ഇഷ് സോധിയും സ്പിന്നര്‍മാരായി ടീമിലുണ്ട്. ഇരുവരും ഇന്ത്യന്‍ വംശജരാണ്. ന്യൂസിലന്‍ഡ് ടീം ഇങ്ങനെ:
 
കെയ്ന്‍ വില്യംസണ്‍(നായകന്‍),ട്രെന്‍ഡ് ബോള്‍ട്ട്,മാര്‍ക് ചാപ്മാന്‍,ഡെവോണ്‍ കോണ്‍വെ,ലോക്കി ഫെര്‍ഗൂസന്‍,മാറ്റ് ഹെന്റി,ടോം ലാഥം,ഡാരില്‍ മിച്ചല്‍,ജിമ്മി നീഷം,ഗ്ലെന്‍ ഫിലിപ്‌സ്,രചിന്‍ രവീന്ദ്ര,മിച്ചല്‍ സാന്‍്‌നര്‍,ഇഷ് സോധി,ടിം സൗത്തി,വില്‍ യംഗ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments