Webdunia - Bharat's app for daily news and videos

Install App

'നായകപദവി ഒഴിയാമെന്ന് കെയ്‌ൻ വില്യംസൺ, പാടില്ലെന്ന് കോലി' ന്യൂസിലൻഡിൽ നാടകീയ രംഗങ്ങൾ

അഭിറാം മനോഹർ
വെള്ളി, 24 ജനുവരി 2020 (12:49 IST)
ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ നായകപദവിയിൽ നിന്നും ഒഴിവാകാൻ തയ്യാറാണെന്ന്  കെയ്‌ൻ വില്യംസൺ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വില്യംസണെ സമ്മർദ്ദത്തിലാക്കിയത്. എന്നാൽ സമ്മർദ്ദ സാഹചര്യത്തിൽ വില്യംസണെ പിന്തുണച്ചുകൊണ്ട് ഇന്ത്യൻ നായകൻ വിരാട് കോലി രംഗത്തെത്തി.
 
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ എല്ലാ ടെസ്റ്റിലും ദയനീയമായി തോറ്റതോടെയാണ് കെയ്‌ന്‍ വില്യംസണെതിരെയുള്ള വിമർശനങ്ങൾ ശക്തമായത്.പരമ്പരയിൽ നാല് ഇന്നിഗ്സുകളിൽ നിന്നും 57 റൺസെടുക്കാൻ മാത്രമേ വില്യംസണ് സാധിച്ചിരുന്നുള്ളു. ഇത് കൂടാതെ നിര്‍ബന്ധം കൊണ്ട് നായകപദവിയിൽ തുടരുന്നതുപോലെയാണ് വില്യംസന്‍റെ സമീപനമെന്ന വിമർശനവുമായി മുൻ നായകൻ ബ്രണ്ടൻ മക്കെല്ലവും രംഗത്തെത്തി.
 
ഈ സാഹചര്യത്തിലാണ് മറുപടിയുമായി കെയ്‌ൻ വില്യംസൺ തന്നെ രംഗത്തെത്തിയത്. നായകപദവി താൻ ആസ്വദിക്കുന്നുണ്ടെന്നും എന്നാൽ ടീമിന് നല്ലതാണെങ്കിൽ മറ്റൊരു നായകന്റെ കീഴിൽ കളിക്കാൻ തയ്യാറാണെന്നും വില്യംസൺ വ്യക്തമാക്കി. എന്നാൽ വില്യംസൺ രാജിവെക്കേണ്ടതില്ല എന്ന അഭിപ്രായമാണ് ഇന്ത്യൻ നായകൻ കോലിക്കുള്ളത്. ജയത്തിന്‍റെയും തോൽവിയുടെയും കണക്കുകള്‍ കൊണ്ട് മാത്രമല്ല നായകന്‍റെ മികവ് അളക്കേണ്ടതെന്ന അഭിപ്രായമാണ് കോലി പങ്കുവെച്ചത്. ലോകകപ്പ് ഫൈനൽ വരെയും ന്യൂസിലൻഡിനെ എത്തിച്ച നായകനെ സമ്മർദ്ദത്തിലാക്കരുതെന്നും കോലി ഉപദേശിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments