Webdunia - Bharat's app for daily news and videos

Install App

ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് !; മാ​സ്മ​രിക പ്ര​ക​ടനവുമായി ജെ​പി ഡു​മി​നി - അമ്പരന്ന് ക്രിക്കറ്റ് ലോകം

ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ്; ജെ​പി ഡു​മി​നി​ക്ക് റെക്കോര്‍ഡ്

Webdunia
ശനി, 20 ജനുവരി 2018 (08:54 IST)
ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു റെക്കോര്‍ഡിനുടമയായി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം ജെ​പി ഡു​മി​നി. ഒ​രു ഓ​വ​റി​ൽ 37 റ​ൺ​സ് നേ​ടിയാണ് ഡു​മി​നി റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇടം നേടിയത്. വ​ൺ ഡേ ​ക​പ്പ് മാ​ച്ചി​ൽ കേ​പ് കോ​ബ്രാ​യ്ക്കു വേ​ണ്ടി​യാ​യി​രു​ന്നു ഡു​മി​നി​യു​ടെ ഈ മാ​സ്മ​രിക പ്ര​ക​ട​നം.  
 
നൈ​റ്റ്സിന്റെ ലെ​ഗ് സ്പി​ന്നറായ എ​ഡ്ഡി ലീ​യെ​യാ​ണ് ഡു​മി​നി അ​ടി​ച്ചു​നിലം‌പരിശാക്കിയത്. അ​ഞ്ച് സി​ക്സ​റു​ക​ളും ഒ​രു ഫോ​റും ഒ​രു ഡ​ബി​ളു​മായിരുന്നു ആ ഓ​വ​റി​ൽ ലീ ​വ​ഴ​ങ്ങി​യ​ത്. ഒ​രു പ​ന്ത് നോ​ബോ​ൾ ആയതോടെ ഒ​രു റ​ണ്ണും ഒ​രു പ​ന്തും അ​ധി​ക​മാ​യി ല​ഭിക്കുകയും ചെയ്തു.
 
ലീ എറിഞ്ഞ ആ​ദ്യ​ത്തെ നാ​ലു പ​ന്തു​ക​ളും വേ​ലി​ക്കെ​ട്ടി​നു മു​ക​ളിലേക്കാണ് ഡു​മി​നി പ​റ​ത്തിയത്. അ​ഞ്ചാ​മ​ത്തെ പ​ന്തി​ൽ ര​ണ്ടു റണ്‍സ് നേടിയപ്പോള്‍ അ​വ​സാ​ന പ​ന്ത് വേ​ലി​ക്കെ​ട്ടി​നെ ചും​ബിച്ച ശേഷമാണ് പു​റ​ത്തേ​ക്കു​പോ​യ​ത്. ഈ ​പ​ന്ത് നോ​ബോ​ൾ ആ​യ​തോ​ടെയാണ് വീ​ണ്ടും അ​വ​സ​രം. അ​ധി​ക​മാ​യി ല​ഭി​ച്ച അ​വ​സ​രം ഡു​മി​നി സി​ക്സ​റി​ലൂ​ടെ ആ​ഘോ​ഷ​മാക്കുകയും ചെയ്തു.
 
മ​ത്സ​ര​ത്തി​ൽ എ​ട്ടു വി​ക്ക​റ്റിനാണ് കേ​പ് കോ​ബ്രാ​സ് നൈ​റ്റ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. 37 പ​ന്തി​ൽ പുറത്താകാതെ 70 റ​ൺസാണ് ഡു​മി​നി നേടിയത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത നൈ​റ്റ്സ് നി​ശ്ചി​ത 50 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റി​ന് 239 റ​ൺസാണ് നേടിയത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോ​പ് കോ​ബ്ര 37 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റു മാ​ത്രം ന​ഷ്ടത്തില്‍ വി​ജ​യം കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

അടുത്ത ലേഖനം
Show comments