Webdunia - Bharat's app for daily news and videos

Install App

ആർച്ചർ തിരിച്ചെത്തുമ്പോൾ ബുമ്രയില്ല, ഇക്കുറിയും മുംബൈയ്ക്ക് വെല്ലുവിളിയാകുക ബൗളിംഗ്

Webdunia
ഞായര്‍, 5 മാര്‍ച്ച് 2023 (12:47 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിൽ ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ മുഴുവൻ സീസണും മുംബൈയ്ക്കായി കളിക്കും. ക്രിക് ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ വൻതുക മുടക്കി താരത്തെ സ്വന്തമാക്കിയെങ്കിലും പരിക്കിൻ്റെ പിടിയിലായിരുന്ന ആർച്ചർ ഒരു മത്സരം പോലും മുംബൈയ്ക്കായി കളിച്ചിരുന്നില്ല.
 
ജസ്പ്രീത് ബുമ്രയും ജോഫ്രാ ആർച്ചറുമൊഴികെ ബൗളിംഗിൽ മികച്ച താരങ്ങളാരും തന്നെ മുംബൈ നിരയിലില്ല. കഴിഞ്ഞ സീസണിൽ ആർച്ചറുടെ അഭാവത്തിൽ മികച്ച ബൗളിംഗ് പ്രകടനം നടത്താൻ മുംബൈയ്ക്കായിരുന്നില്ല. ഈ സീസണിൽ ആർച്ചർ തിരിച്ചെത്തുമെങ്കിലും ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ഡെഡ്ലി ജോഡിയാകുമെന്ന് കരുതുന്ന ബുമ്ര- ആർച്ചർ ജോഡി അധികം മത്സരം കളിക്കാൻ സാധ്യത ഏറെ കുറവാണ്.
 
എങ്കിലും ആർച്ചർ പൂർണ്ണമായി ഫിറ്റ്നെസ് വീണ്ടെടുത്തത് മുംബൈയ്ക്ക് ആശ്വാസമാണ്. ബാറ്റിംഗിൽ മികച്ച യുവതാരങ്ങളും സീനിയർ താരങ്ങളുമുള്ള മുംബൈയ്ക്ക് ഈ സീസണിലും ബൗളിംഗ് തന്നെയാകും തലവേദന സൃഷ്ടിക്കുക. ആർച്ചറിനൊപ്പം ബുമ്രയ്ക്ക് കൂടി കളിക്കാനാകുമെങ്കിൽ ഐപിഎല്ലിലെ ഏറ്റവും മാരകമായ ബൗളിംഗ് കൂട്ടുക്കെട്ടാകാൻ മുംബൈ ജോഡിയ്ക്ക് സാധിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments