Webdunia - Bharat's app for daily news and videos

Install App

Jasprit Bumrah ruled out of T 20 World Cup, Reports: ഇന്ത്യക്ക് പ്രഹരം, ഞെട്ടി ആരാധകര്‍; ജസ്പ്രീത് ബുംറ ലോകകപ്പില്‍ നിന്ന് പുറത്ത് !

ശക്തമായ പുറം വേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ബുംറ കളിച്ചിട്ടില്ല

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (15:20 IST)
Jasprit Bumrah ruled out of T 20 World Cup, Reports: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ വാര്‍ത്ത. ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ കുന്തമുനയാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ജസ്പ്രീത് ബുംറ പരുക്കിന്റെ പിടിയില്‍. ബുംറ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായതായി ബിസിസിഐയുമായി ഏറ്റവും അടുത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ശക്തമായ പുറം വേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ബുംറ കളിച്ചിട്ടില്ല. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ താരം. നാല് ആഴ്ചയോളം ബുംറയ്ക്ക് പൂര്‍ണ്ണമായി വിശ്രമം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരില്ലെങ്കിലും നാല് മുതല്‍ ആറ് ആഴ്ച വരെ താരത്തിനു വിശ്രമം വേണ്ടിവരുമെന്നും അതിനാല്‍ ലോകകപ്പ് നഷ്ടമായേക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ നേതൃത്വം അറിയിക്കും. നേരത്തെ പരുക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments