Jasprit Bumrah: 'ആരുടെയോ ഭാര്യ വിളിക്കുന്നുണ്ട്'; ചിരിപ്പിച്ച് ബുംറ (വീഡിയോ)
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത് ബുംറയാണ്
Jasprit Bumrah: ഗ്രൗണ്ടില്‍ എതിരാളികളെ പേടിപ്പിക്കുന്ന ബൗളറാണെങ്കിലും കളിക്കു പുറത്ത് വളരെ എന്റര്‍ടെയ്‌നിങ് ക്യാരക്ടറിനു ഉടമയാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിനു ശേഷം താരം മാധ്യമങ്ങളോടു സംസാരിച്ച രീതി അതിനു ഉദാഹരണമാണ്.
മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ തന്റെ സമീപത്തിരിക്കുന്ന മൊബൈല്‍ റിങ് ചെയ്തപ്പോള്‍ ബുംറ അതിനെ ഹാന്‍ഡില്‍ ചെയ്ത രീതി രസകരമായിരുന്നു. വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ ആണ് ബുംറ സംസാരിക്കുന്നതിനിടെ റിങ് ചെയ്തത്.
' ദേ ആരുടെയോ ഭാര്യ വിളിക്കുന്നു. പക്ഷേ ഞാന്‍ എടുക്കുന്നില്ല. ദേ അങ്ങോട്ടു വെച്ചിട്ടുണ്ട്,' ഫോണ്‍ മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്ക് നീക്കിവെച്ചുകൊണ്ട് ബുംറ പറഞ്ഞു. ബുംറയുടെ സംസാരം കേട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു ചിരിയടക്കാനായില്ല. ഈ സംഭവങ്ങള്‍ക്കിടെ 'ഞാന്‍ ചോദ്യം മറന്നല്ലോ' എന്നും ബുംറ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്.
ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത് ബുംറയാണ്.