Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ അഹങ്കാരിയാണെന്നാണ് അവള്‍ വിചാരിച്ചത്'; സഞ്ജനയുമായുള്ള പ്രണയത്തെ കുറിച്ച് ബുംറ

Webdunia
തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (10:49 IST)
താനും സഞ്ജന ഗണേഷനുമായുള്ള അടുപ്പവും വിവാഹവും സിനിമാ കഥ പോലെ രസകരമായിരുന്നെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. സഞ്ജനയുമായുള്ള ആദ്യ കൂടിക്കാഴ്ച അത്ര നല്ല അനുഭവമായിരുന്നില്ല സമ്മാനിച്ചതെന്ന് താരം തുറന്നുപറഞ്ഞു. 
 
'ഞാന്‍ സഞ്ജനയെ ഒരുപാട് തവണ കണ്ടിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരു പ്രശ്‌നമുണ്ടായിരുന്നു. അവള്‍ കരുതി ഞാന്‍ അല്‍പ്പം അഹങ്കാരിയും തന്റേടിയും ആണെന്ന്. എനിക്കും സഞ്ജനയെ കുറിച്ച് ആദ്യം അങ്ങനെയാണ് തോന്നിയത്. പരസ്പരം കാണാറുണ്ടെങ്കിലും ഞങ്ങള്‍ അതുകൊണ്ട് തന്നെ സംസാരിച്ചിരുന്നില്ല. 2019 ലോകകപ്പ് സമയത്താണ് ഞാന്‍ സഞ്ജനയോട് ആദ്യമായി സംസാരിക്കുന്നത്. ഞങ്ങള്‍ വേഗത്തില്‍ സുഹൃത്തുക്കളായി. പരസ്പരം ഒരുപാട് സംസാരിച്ചു. അഞ്ച് മാസമായി വിവാഹം കഴിഞ്ഞിട്ട്. ഞങ്ങള്‍ ഇപ്പോള്‍ വളരെ സന്തുഷ്ടരാണ്,' ബുംറ പറഞ്ഞു. 
 
'ക്രിക്കറ്റിനെ കുറിച്ച് സഞ്ജനയ്ക്ക് നന്നായി അറിയാം. ഒരു കായികതാരം എന്തെല്ലാം അവസ്ഥയിലൂടെയാണ് കടന്നുപോകുമെന്നും അവള്‍ക്കറിയാം. കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമ്പോഴും അല്ലാത്തപ്പോഴും ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവയ്ക്കും. അത് എന്നെ വളരെയധികം സഹായിക്കുന്നുണ്ട്,' ബുംറ കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments