Webdunia - Bharat's app for daily news and videos

Install App

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രംകുറിച്ച് ജേസൺ ഹോൾഡർ

Webdunia
ബുധന്‍, 15 ജൂലൈ 2020 (12:19 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്രനേട്ടം സ്വന്തമാക്കി വിൻഡീസ് നായകൻ ജേസൺ ഹോൾഡർ. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വിന്‍ഡീസ് ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിംഗ് പോയന്റുമായി ഐസിസിയുടെ ടെസ്റ്റ് ബൗളർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഹോൾഡർ ഇപ്പോൾ.ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിനുശേഷം പുറത്തുവന്ന റാങ്കിംഗിലാണ് ഹോള്‍ഡര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.
 
ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് ഉള്‍പ്പെടെ ഹോള്‍ഡര്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നിലവിൽ 862 പോയിന്റാാണ് ഹോൾഡറിനുള്ളത്.വിന്‍ഡീസിന്റെ കോര്‍ട്നി വാല്‍ഷ് 866 റേറ്റിംഗ് പോയന്റ് നേടിയശേഷം ആദ്യമായാണ് ഒരു വിന്‍ഡീസ് ബൗളര്‍ ഇത്രയും പോയിന്റ് സ്വന്തമാക്കുന്നത്. ഹോൾഡർ തന്നെയാണ് ഐസിസി ടെസ്റ്റ് ഓൾറൗണ്ടർമാരുടെ ലിസ്റ്റിൽ ഒന്നാമതുള്ളതും.
 
485 പോയിന്റാണ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹോൾഡറിനുള്ളത്.431 പോയന്റുള്ള ഇംഗ്ലണ്ടിന്രെ ബെന്‍ സ്റ്റോക്സ് ആണ് രണ്ടാം സ്ഥാനത്ത്. ബാറ്റിംഗ് റാങ്കിംഗില്‍ ജോ റൂട്ടിനൊപ്പം ഒമ്പതാമതാണ് സ്റ്റോക്‌സ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments