Webdunia - Bharat's app for daily news and videos

Install App

ധോണിയും ജാദവും മിന്നി, ആദ്യ ഏകദിനത്തില്‍ ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ

Webdunia
ശനി, 2 മാര്‍ച്ച് 2019 (22:01 IST)
ട്വന്‍റി20 പരമ്പരയിലെ തോല്‍‌വിക്ക് ഇന്ത്യ കണക്കുതീര്‍ത്തു. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റിന് ഇന്ത്യയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 237 റണ്‍സ് എന്ന വിജയലക്‍ഷ്യം ഇന്ത്യ 48.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
 
എം എസ് ധോണിയും കേദാര്‍ ജാദവും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ധോണി 72 പന്തുകളില്‍ നിന്ന് 59 റണ്‍സും കേദാര്‍ ജാദവ് 87 പന്തുകളില്‍ നിന്ന് 81 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ 66 പന്തുകള്‍ നേരിട്ട് 37 റണ്‍സ് മാത്രമെടുത്തതാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് കുറച്ചെങ്കിലും നിരാശ സമ്മാനിച്ചത്.
 
ശിഖര്‍ ധവാന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലി 45 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്തു. അമ്പാട്ടി റായിഡു 13 റണ്‍സെടുത്ത് പുറത്തായി.
 
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി ഉസ്മാന്‍ ഖാവാജ 50 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച് പൂജ്യത്തിന് ഔട്ടായതിന്‍റെ ഷോക്കില്‍ നിന്ന് ടീമിന് പുറത്തുകടക്കാനാവാത്തതുപോലെയായിരുന്നു അവരുടെ ബാറ്റിംഗ്. ട്വന്‍റി20 ഹീറോ മാക്സ്‌വെല്‍ 40 റണ്‍സ് എടുത്തു. സ്റ്റോണിസ്(37), ടര്‍ണര്‍(21), ഹാന്‍ഡ്സ്‌കോംബ്(19), അലക്‍സ് ക്യാരി(36), കോള്‍ട്ടര്‍നൈല്‍ (28) എന്നിവരാണ് ഓസീസ് നിരയിലെ പ്രധാന സ്കോറര്‍‌മാര്‍.
 
ഇന്ത്യയ്ക്കുവേണ്ടി ഷമിയും ബൂമ്രയും കുല്‍ദീപ് യാദവും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. കേദാര്‍ ജാദവ് ഒരു വിക്കറ്റെടുത്തു. വിക്കറ്റൊന്നും നേടിയില്ലെങ്കിലും ഇന്ത്യന്‍ ബൌളര്‍മാരില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത് രവീന്ദ്ര ജഡേജയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments