Webdunia - Bharat's app for daily news and videos

Install App

ഇത് സ്വല്പം റിസ്കുള്ള പണിയാണ്, ഒരൊറ്റ മോശം കളിയിൽ ഞാൻ മോശം നായകനാകുമെന്ന് എനിക്കറിയാം: രോഹിത്

Webdunia
വ്യാഴം, 2 നവം‌ബര്‍ 2023 (19:21 IST)
ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ 6 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ സ്വപ്നസമാനമായ പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്. ശക്തരായ ടീമുകള്‍ക്കെതിരെ പോലും ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റും ബാറ്റിംഗും എണ്ണയിട്ട എഞ്ചിന്‍ പോലെ പണിയെടുക്കുമ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് കൂടി തിളക്കം വെയ്ക്കുകയാണ്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്നും നയിക്കുന്ന രോഹിത് ശര്‍മയാണ് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ കരുത്ത്.
 
ലോകകപ്പിലെ താരത്തിന്റെ പ്രകടനത്തിനും ക്യാപ്റ്റന്‍സി മികവിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. ടീമിന് മികച്ച തുടക്കം നല്‍കാനായി തന്റെ ബാറ്റിംഗ് ശൈലി തന്നെ രോഹിത് പൊളിച്ചെഴുതിയിരുന്നു. ഇതിനെ പറ്റി രോഹിത് പറയുന്നതിങ്ങനെ. ടീമിനെ മികച്ച പൊസിഷനില്‍ എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം. എല്ലാ പന്തും അടിക്കുക എന്നത് അതിന്റെ ഭാഗമല്ല. കഴിഞ്ഞ കളിയില്‍ 3 വിക്കറ്റുകള്‍ നമുക്ക് ആദ്യം നഷ്ടപ്പെട്ടു. പവര്‍പ്ലേയില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ആ സാഹചര്യത്തിന് അനുസരിച്ചാണ് കളിച്ചത്.
 
കളിയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് നമ്മള്‍ തീരുമാനമെടുക്കുന്നത്. ടീമിന്റെ താത്പര്യമാണ് ഇതില്‍ പ്രധാനം. ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മുടെ പദ്ധതി പോലെ വരാം. ചിലപ്പോള്‍ അങ്ങനെയാവണമെന്നില്ല. എനിക്കറിയാം ഇക്കാര്യങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്. ഒരു മോശം കളി വന്നാല്‍ ഞാന്‍ മോശം ക്യാപ്റ്റനായി മാറും. രോഹിത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments