Webdunia - Bharat's app for daily news and videos

Install App

ഇഷാന്‍ നിരാശനായിരുന്നു, ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയത് കോലിയോട് എന്തോ ദേഷ്യപ്പെട്ട് പറഞ്ഞ ശേഷം; വിവാദ റണ്‍ഔട്ട്

Webdunia
ബുധന്‍, 25 ജനുവരി 2023 (10:01 IST)
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിലെ റണ്‍ഔട്ട്. ഇന്ത്യന്‍ താരം ഇഷാന്‍ കിഷനാണ് വിക്കറ്റിനിടയിലെ ഓട്ടത്തിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് റണ്‍ഔട്ടായത്. വിരാട് കോലിയായിരുന്നു ആ സമയത്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
35 ഓവറിലെ മൂന്നാം പന്തില്‍ ഇഷാന്‍ കിഷന്‍ ഒരു സിംഗിളിന് വേണ്ടി ശ്രമിക്കുകയായിരുന്നു. കവര്‍ ഫീല്‍ഡര്‍ ഹെന്റി നിക്കോളാസിന്റെ കൈകളിലേക്കാണ് പന്ത് പോയത്. ആദ്യം സിംഗിളിന് വേണ്ടി കോള്‍ ചെയ്ത ഇഷാന്‍ കിഷന്‍ ഓടിപൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ ആ ശ്രമം ഉപേക്ഷിച്ചു. എന്നാല്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന വിരാട് കോലി തിരിച്ച് ഓടിയില്ല. ഇതാണ് ഇഷാന്‍ കിഷന്റെ വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമായത്. 24 പന്തില്‍ 17 റണ്‍സെടുത്താണ് കിഷന്‍ പുറത്തായത്. 
 
സിംഗിളിന് വേണ്ടി ആദ്യം കോള്‍ ചെയ്തത് ഇഷാന്‍ കിഷന്‍ തന്നെയാണ്. കിഷന്‍ ഓടാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഉടനടി കാര്യം അത്ര പന്തിയല്ലെന്ന് മനസ്സിലാക്കിയ കിഷന്‍ തിരിച്ച് ക്രീസിലേക്ക് കയറാന്‍ ശ്രമിക്കുകയും കോലിയോട് തിരിച്ച് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോലി ഇത് കേട്ടില്ല. കോലി അതിവേഗം സ്ട്രൈക്കര്‍ എന്‍ഡിലെ ക്രീസിലേക്ക് ഓടിക്കയറി. ഇഷാന്‍ കിഷന്‍ ക്രീസിന് പുറത്തും നിന്നു. അങ്ങനെ കിഷന് വിക്കറ്റ് നഷ്ടമായി.
 
അതേസമയം, ഇത് കോലിയുടെ പിഴവാണെന്നാണ് വിമര്‍ശനം. പന്ത് ഫീല്‍ഡറുടെ കൈകളില്‍ എത്തിയപ്പോള്‍ സിംഗിളിനുള്ള ശ്രമം ഇഷാന്‍ കിഷന്‍ ഉപേക്ഷിക്കുന്നുണ്ട്. ആ സമയത്ത് നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് തിരിച്ച് ഓടിക്കയറാന്‍ കോലി ശ്രമിച്ചിരുന്നെങ്കില്‍ ഇഷാന്‍ കിഷന് വിക്കറ്റ് നഷ്ടമാകില്ലായിരുന്നു എന്നാണ് വീഡിയോ പങ്കുവെച്ച് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. കോലി സെല്‍ഫിഷ് ആയി പ്രവൃത്തിച്ചതുകൊണ്ടാണ് കിഷന് വിക്കറ്റ് നഷ്ടമായതെന്നും ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments