Webdunia - Bharat's app for daily news and videos

Install App

ഏറെ പ്രതീക്ഷകളോടെ ടീമിലെത്തി, അടുത്ത കപില്‍ ദേവ് എന്ന് വിശേഷണം; കരിയര്‍ അസ്തമിച്ചത് അതിവേഗം, നിര്‍ഭാഗ്യവാനായ ഇന്ത്യന്‍ ക്രിക്കറ്റര്‍

Webdunia
ബുധന്‍, 18 ഓഗസ്റ്റ് 2021 (08:38 IST)
നിര്‍ഭാഗ്യവാന്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്ത് ഇര്‍ഫാന്‍ പത്താന്‍ ഉണ്ടാകും. വലിയ പ്രതീക്ഷകളോടെ ടീമിലെത്തിയ പത്താന്റെ ക്രിക്കറ്റ് കരിയര്‍ അതിവേഗം അസ്തമിച്ചു. അടുത്ത കപില്‍ ദേവ് എന്നാണ് ഇര്‍ഫാന്‍ പത്താന്‍ ടീമിലെത്തിയ സമയത്ത് അദ്ദേഹത്തിനു ലഭിച്ച വിശേഷണം. മികച്ച ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ പേരെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍, ആ വിശേഷണങ്ങള്‍ക്കെല്ലാം അല്‍പ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
 
സ്വിങ് ബോളുകള്‍ ആയിരുന്നു പത്താന്റെ പ്രധാന ആയുധം. ഒരു സമയത്ത് ലോകോത്തര ബാറ്റ്‌സ്മാന്‍മാരെ പോലും വട്ടംകറക്കിയ പന്തുകള്‍. എന്നാല്‍, സൗരവ് ഗാംഗുലി മുതല്‍ എം.എസ്.ധോണി വരെയുള്ള നായകന്‍മാരുടെ കീഴില്‍ വ്യത്യസ്ത റോളുകളില്‍ പത്താന് കളിക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. ഗാംഗുലിയും ദ്രാവിഡും മുഴുവന്‍ സമയ ബൗളര്‍ എന്ന നിലയിലാണ് പത്താനെ കണ്ടിരുന്നത്. ബൗളിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഗാംഗുലി പത്താന് കരിയറിന്റെ തുടക്കത്തില്‍ നല്‍കിയ ഉപദേശം. എന്നാല്‍, ധോണിയുടെ ക്യാപ്റ്റന്‍സിയിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി. 
 
ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് ധോണി പത്താനെ പരിഗണിച്ചത്. ബാറ്റിങ്ങില്‍ പത്താനെ വച്ച് ചില പരീക്ഷണങ്ങളും നടത്തി. 2012 മുതല്‍ ടീമില്‍ സ്ഥാനം പിടിക്കാന്‍ പത്താന്‍ ഏറെ ബുദ്ധിമുട്ടി. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതെ വന്നതാണ് വലിയ തിരിച്ചടിയായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments