Webdunia - Bharat's app for daily news and videos

Install App

‘ഹൈ വാട്ട്’സണ്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ കരിഞ്ഞുണങ്ങി; ചെന്നൈയ്‌ക്ക് തകര്‍പ്പന്‍ ജയം

‘ഹൈ വാട്ട്’സണ്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ കരിഞ്ഞുണങ്ങി; ചെന്നൈയ്‌ക്ക് തകര്‍പ്പന്‍ ജയം

Webdunia
ശനി, 21 ഏപ്രില്‍ 2018 (07:44 IST)
ഷെയ്‌ന്‍ വാട്‌സണ്‍ന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് 64 റൺസിന്റെ മിന്നും ജയം. 204 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാൻ 18.3 ഓവറിൽ 140 റൺസിനു എല്ലാവരും പുറത്തായി.  

തുടക്കം മുതല്‍ കത്തിക്കയറിയ ഓസിസ് താരം വാട്‌സന്റെ സെഞ്ചുറി മികവിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 57 പന്തുകളില്‍ നിന്ന് ആറ് സിക്‍സറുകളുടെയും ഒമ്പത് ബൌണ്ടറികളുടെയും അകമ്പടിയോടെയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം സെഞ്ചുറി നടത്തിയത്.

ചെന്നൈയ്‌ക്കായി അംബാട്ടി റായുഡു ( എട്ടു പന്തിൽ 12), സുരേഷ് റെയ്ന (29 പന്തിൽ 46), എംഎസ് ധോണി (മൂന്നു പന്തിൽ അഞ്ച്), സാം ബില്ലിങ്സ് (ഏഴു പന്തില്‍ മൂന്ന്), ഡ്വെയ്ൻ ബ്രാവോ (16 പന്തിൽ 24), രവീന്ദ്ര ജഡേജ (രണ്ട്) എന്നിങ്ങനെയാണ് ചെന്നൈ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.   

രാജസ്ഥാന്‍ നിരയില്‍ ബെന്‍ സ്‌റ്റോക്‍സിന് (37പന്തില്‍ 45) മാത്രമാണ് പൊരുതാന്‍ എങ്കിലും കഴിഞ്ഞത്.
ജോസ് ബട്‍ലര്‍ 22 റൺസും അജിൻക്യ രഹാനെ 16 റൺസും നേടി. ഹെൻറിച്ച് ക്ലാസൻ (ഏഴ്), സഞ്ജു വി. സാംസൺ (രണ്ട്), രാഹുൽ ത്രിപതി (അഞ്ച്), സ്റ്റുവർട്ട് ബിന്നി (10), കൃഷ്ണപ്പ ഗൗതം (ഒന്ന്), ജയ്ദേവ് ഉനദ്ഘട്ട് (16), ബെൻ ലോഗ്‍ലിൻ (പൂജ്യം)  എന്നിങ്ങനെയാണു മറ്റു രാജസ്ഥാൻ താരങ്ങളുടെ സ്കോറുകൾ. എട്ടു റൺസുമായി ശ്രേയസ് ഗോപാൽ പുറത്താകാതെ നിന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments