Webdunia - Bharat's app for daily news and videos

Install App

Chennai Super Kings: ചെന്നൈ പേടിക്കണം, ഗുജറാത്തിനോട് ഇതുവരെ ജയിച്ചിട്ടില്ല; കണക്കുകളെല്ലാം പ്രതികൂലം

Webdunia
ചൊവ്വ, 23 മെയ് 2023 (10:42 IST)
Chennai Super Kings: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഒന്നാം ക്വാളിഫയര്‍ മത്സരം ഇന്ന് നടക്കും. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. രാത്രി 7.30 മുതല്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. 
 
ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ എത്തും. തോല്‍ക്കുന്നവര്‍ക്ക് ഒരു അഴസരം കൂടിയുണ്ട്. ഇന്ന് തോല്‍ക്കുന്നവര്‍ എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി രണ്ടാം ക്വാളിഫയര്‍ കളിക്കണം. രണ്ടാം ക്വാളിഫയറിലെ വിജയികളായിരിക്കും ഫൈനലില്‍ ഒന്നാം ക്വാളിഫയറിലെ വിജയികള്‍ക്ക് എതിരാളികള്‍. 
 
അതേസമയം, കണക്കുകളെല്ലാം ചെന്നൈയ്ക്ക് എതിരാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതുവരെ തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമാണ് ഗുജറാത്ത്. മൂന്ന് തവണയാണ് ഇരു ടീമുകളും ഐപിഎല്ലില്‍ ഏറ്റുമുട്ടിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ രണ്ട് കളികളും ഈ സീസണില്‍ ഒരു കളിയും. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് മൂന്ന് വിക്കറ്റിനാണ് ചെന്നൈയെ തോല്‍പ്പിച്ചത്. രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ഈ സീസണില്‍ ഒരു തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. അപ്പോള്‍ അഞ്ച് വിക്കറ്റ് ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. അഹമ്മദാബാദില്‍ വെച്ചായിരുന്നു ഈ മത്സരം. ഇന്നത്തെ ക്വാളിഫയര്‍ മത്സരത്തിനു വേദിയാകുന്നത് ചെന്നൈ ആണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments