Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇത്തരക്കാര്‍ ഇവിടെ കളിക്കേണ്ട; സ്‌മിത്തിനെയും വാര്‍ണറെയും ഐപിഎല്ലില്‍ കളിപ്പിക്കില്ല

ഇത്തരക്കാര്‍ ഇവിടെ കളിക്കേണ്ട; സ്‌മിത്തിനെയും വാര്‍ണറെയും ഐപിഎല്ലില്‍ കളിപ്പിക്കില്ല

ഇത്തരക്കാര്‍ ഇവിടെ കളിക്കേണ്ട; സ്‌മിത്തിനെയും വാര്‍ണറെയും ഐപിഎല്ലില്‍ കളിപ്പിക്കില്ല
മുംബൈ , ബുധന്‍, 28 മാര്‍ച്ച് 2018 (15:34 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ (ഐപിഎല്‍‌) ലീഗിലും വിലക്ക്. ഈ സീസണിലെ മത്സരങ്ങളില്‍ നിന്നാണ് ഇരുവരെയും ബിസിസിഐ വിലക്കിയിരിക്കുന്നത്.

പന്ത് ചുരണ്ടല്‍ നടപടിയില്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക് ക്രിക്കറ്റ് ഓസ്ട്രിലേയ നല്‍കിയതിന് പിന്നാലെയാണ് ഇരുവര്‍ക്കും ഐപിഎല്ലിലും വിലക്ക് വന്നത്.  പന്ത് ചുരണ്ടിയ കാമറോൺ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസമാണ് വിലക്ക്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, പരിശീലകസ്ഥാനത്തുനിന്ന് ഡാരൻ ലീമാനും തെറിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ നടപടിയില്ല. ലേമാനെ കൂടാതെ മറ്റു താരങ്ങള്‍ക്കോ സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്കോ സംഭവത്തില്‍ പങ്കില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഇതിനാല്‍ പരിശീലകനായി ലേമാന്‍ തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക്, ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം; ലേമാന്‍ തുടരും - നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ