സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക്, ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം; ലേമാന്‍ തുടരും - നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ
സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക്, ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസം; ലേമാന്‍ തുടരും - നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക്. ക്രിക്കറ്റ് ഓസ്ട്രിലേയയാണ് ഇരുവരെയും വിലക്കിയത്. പന്ത് ചുരണ്ടിയ കാമറോൺ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസമാണ് വിലക്ക്.
വിലക്ക് വന്നതോടെ സ്മിത്തിനും വാർണറിനും ഈ സീസണിൽ ഐപിഎല്ലിൽ കളിക്കാനാകില്ല. ഇതോടെ ഇരുവരുടെയും കരിയറും ചോദ്യചിഹ്നമായി തുടരും. ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, പരിശീലകസ്ഥാനത്തുനിന്ന് ഡാരൻ ലീമാനും തെറിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ നടപടിയില്ല. ലേമാനെ കൂടാതെ മറ്റു താരങ്ങള്‍ക്കോ സപ്പോര്‍ട്ട് സ്റ്റാഫിലുള്ളവര്‍ക്കോ സംഭവത്തില്‍ പങ്കില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഇതിനാല്‍ പരിശീലകനായി ലേമാന്‍ തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
വിവാദത്തെ തുടര്‍ന്ന് സ്മിത്ത് രാജസ്ഥാൻ റോയൽസിന്റെയും ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരബാദിന്റെയും നായക സ്ഥാനം ഒഴിഞ്ഞിരുന്നു. സ്‌മിത്ത് രാജിവച്ച സാഹചര്യത്തില്‍ അജിന്‍ക്യ രഹാനെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റന്‍.