Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

IPL 2024: ലേലവും കഴിഞ്ഞ് കളിക്കില്ലെന്ന് പറയുന്നത് എന്ത് രീതിയാണ്, ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റത്തിൽ പരാതിയുമായി ഫ്രാഞ്ചൈസികൾ

IPL 2024: ലേലവും കഴിഞ്ഞ്  കളിക്കില്ലെന്ന് പറയുന്നത് എന്ത് രീതിയാണ്,  ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റത്തിൽ പരാതിയുമായി ഫ്രാഞ്ചൈസികൾ

അഭിറാം മനോഹർ

, വ്യാഴം, 14 മാര്‍ച്ച് 2024 (17:58 IST)
ഐപിഎല്ലില്‍ നിന്നും ഇംഗ്ലണ്ട് താരങ്ങള്‍ കൂട്ടത്തോടെ പിന്മാറുന്നതില്‍ അതൃപ്തി പരസ്യമാക്കി ഫ്രാഞ്ചൈസികള്‍. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രാഞ്ചൈസികള്‍ ബിസിസിഐയ്ക്ക് പരാതി നല്‍കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 
ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റം. വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പും മറ്റ് വ്യക്തിപരമായ കാരണങ്ങളും കാണിച്ചാണ് ഇംഗ്ലണ്ട് താരങ്ങള്ളുടെ പിന്മാറ്റം. ബെന്‍ സ്‌റ്റോക്‌സ്,ജേസണ്‍ റോയ്,ഹാരി ബ്രൂക്ക്,മാര്‍ക്ക് വുഡ് എന്നീ താരങ്ങളാണ് താരലേലവും കഴിഞ്ഞ ശേഷം ഐപിഎല്ലിനില്ലെന്ന് വ്യക്തമാക്കിയത്. താരങ്ങളുടെ അപ്രതീക്ഷിതമായ പിന്മാറ്റത്തിന് ശേഷം പകരക്കാരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നതാണ് ടീമുകള്‍ പറയുന്നത്.
 
ലേലത്തില്‍ കോടികള്‍ മുടക്കിയാണ് താരങ്ങളെ ടീമുകള്‍ വാങ്ങുന്നത്. അതിന് ശേഷം ഇവര്‍ കളിക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ഫ്രാഞ്ചൈസികള്‍ പറയുന്നു. മാര്‍ച്ച് 22നാണ് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുന്നത്. ആദ്യഘട്ടത്തിലെ 21 മത്സരങ്ങളുടെ സമയക്രമം മാത്രമാണ് നിലവില്‍ പുറത്തുവന്നിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WPL 2024: മിന്നിയത് കേരളത്തിന്റെ മുത്തുമണി, WPL ഫൈനലിലെത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്