Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പണമെറിഞ്ഞ് ഐ പി എൽ ലേലം,പാറ്റ് കമ്മിൻസിന് റെക്കോഡ് തുക

പണമെറിഞ്ഞ് ഐ പി എൽ ലേലം,പാറ്റ് കമ്മിൻസിന് റെക്കോഡ് തുക
, വ്യാഴം, 19 ഡിസം‌ബര്‍ 2019 (17:48 IST)
ഐ പി എൽ ലേലത്തിന് കൊൽക്കത്തയിൽ ആവേശതുടക്കം. ലേലത്തിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ഓസ്ട്രേലിയൻ പേസ് ബൗളറായ പാറ്റ് കമ്മിൻസാണ് സീസണിലെ ഏറ്റവും വിലയേറിയ താരം. 15.50 കോടി രൂപക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കമ്മിൻസിനെ സ്വന്തമാക്കിയത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമ്മിൻസിനായി ശക്തമായ പോരാട്ടമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡെൽഹിയും തമ്മിൽ നടന്നത്. ഇരുവരും ചേർന്ന് ലേലതുക 15 കോടിയിൽ എത്തിയപ്പോളാണ് കൊൽക്കത്ത 15.50 കോടി രൂപ കൊടുത്ത് ലേലം ഉറപ്പിച്ചത്.
 
മറ്റൊരു ഓസീസ് താരമായ ഗ്ലെൻ മാക്സ്‌വെല്ലിനെ പഞ്ചാബ് സ്വന്തമാക്കിയത് 10.75 കോടി രൂപക്കാണ്. 2 കോടി അടിസ്ഥാന തുകയുള്ള താരത്തിനു വേണ്ടി പഞ്ചാബും ഡെൽഹി ക്യാപിറ്റൽസുമാണ് രംഗത്തെത്തിയത്. ദക്ഷിണാഫ്രിക്കൻ താരമായ ക്രിസ് മോറിസിനെ 10 കോടി രൂപക്ക് ബാംഗ്ലൂർ സ്വന്തമാക്കിയപ്പോൾ ഇംഗ്ലണ്ട് താരമായ സാം കറനെ 5.5 കോടി രൂപക്ക് ചെന്നൈ സ്വന്തമാക്കി.
 
ഇംഗ്ലീഷ് നായകൻ ഓയിൻ മോർഗനെ കൊൽക്കത്ത സ്വന്തമാക്കിയത് 5.25 കോടി രൂപക്കായിരുന്നു. ഒന്നര കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഓസീസ് നായകനായ ആരോൺ ഫിഞ്ചിനു വേണ്ടിയും ശക്തമായ ലേലമാണ് ഇത്തവണ നടന്നത്. അടിസ്ഥാന വിലയായ ഒരു കോടി രൂപയിൽ നിന്നും തുടങ്ങിയ ലേലത്തിൽ 4.40 കോടി മുടക്കിയാണ് താരത്തെ ബാംഗ്ലൂർ സ്വന്തമാക്കിയത്
 
ലേലത്തിൽ ഓസീസ് താരങ്ങൾ ആധിപത്യം സ്ഥാപിക്കുന്നതാണ് കൊൽക്കത്തയിലെ ലേലം വിളിയിൽ കാണാനായത്. മാക്സ്‌വെല്ലിനും പാറ്റ് കമ്മിസിനും പുറമെ മറ്റൊരു ഓസീസ് താരമായ കോൾട്ടർനൈലിനെ മുംബൈ സ്വന്തമാക്കിയത് 7.75 കോടി രൂപക്കാണ്. താരത്തിന് വേണ്ടി ചെന്നൈ ആയിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.
 
ഐ പി എൽ ലേലത്തിൽ വെസ്റ്റിൻഡീസ് താരമായ ഷെൽഡ്രൺ കോടലിനെ 8.5 കോടി മുടക്കി പഞ്ചാബ് സ്വന്തമാക്കിയപ്പോൾ മുൻ ഇന്ത്യൻ താരമായ പീയുഷ് ചാവ്‌ലയെ 6.75 കോടി രൂപക്കാണ് ചെന്നൈ സ്വന്തമാക്കിയത്. ക്രിസ് ലിന്നിനെ അടിസ്ഥാന വിലയായ ഒന്നരകോടി രൂപ നൽകി മുംബൈ സ്വന്തമാക്കിയപ്പോൾ റോബിൻ ഉത്തപ്പയെ അടിസ്ഥാന വിലയായ ഒന്നര കോടി രൂപ നൽകി രാജസ്ഥാനാണ് സ്വന്തമാക്കിയത്.ജേസൺ റോയിയെ ഒന്നര കോടി മുടക്കി ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
 
എന്നാൽ ന്യൂസിലൻഡ് പേസറായ ടിം സൗത്തി,ദക്ഷിണാഫ്രിക്കൻ പേസറായ ഡെയ്‌ൽ സ്റ്റെയ്‌ൻ ബംഗ്ലാ താരമായ മുഷ്ഫിഖുർ റഹിം മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ എന്നിവരെ വാങ്ങുവാൻ ഫ്രാഞ്ചൈസികൾ മുന്നോട്ട് വന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ പോയിന്റ് പങ്കുവെച്ച് ബാഴ്സയും റയലും