Webdunia - Bharat's app for daily news and videos

Install App

Rohit Sharma: ഇങ്ങനെ നാണംകെടുന്നതിലും നല്ലത് കളി നിര്‍ത്തുന്നതാണ്; രോഹിത് ശര്‍മയ്‌ക്കെതിരെ മുംബൈ ആരാധകരും രംഗത്ത് !

ഫ്രീ വിക്കറ്റ് എന്ന നിലയിലേക്ക് രോഹിത് അധപതിച്ചു എന്നാണ് മുംബൈ ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നത്

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (08:09 IST)
Rohit Sharma: രോഹിത് ശര്‍മയുടെ ഫോംഔട്ടില്‍ നിരാശരായി മുംബൈ ഇന്ത്യന്‍സ് ആരാധകരും. ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയിരുന്ന രോഹിത് ഇപ്പോള്‍ വളരെ മോശം ഫോമിലാണ്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ തോല്‍വി വഴങ്ങിയപ്പോള്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സും വലിയ ചര്‍ച്ചയായി. പത്ത് ബോളില്‍ വെറും ഒരു റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. 
 
ഫ്രീ വിക്കറ്റ് എന്ന നിലയിലേക്ക് രോഹിത് അധപതിച്ചു എന്നാണ് മുംബൈ ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നത്. കഴിഞ്ഞ സീസണിലും രോഹിത്തിന്റെ പ്രകടനം ദയനീയമായിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ ഈ സീസണോട് കൂടി രോഹിത് ഐപിഎല്ലില്‍ നിന്ന് പുറത്താകുമെന്നാണ് നിരവധിപേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. 
 
രോഹിത്തിന്റെ കഴിഞ്ഞ 22 ഐപിഎല്‍ ഇന്നിങ്‌സുകള്‍ എടുത്താല്‍ അതില്‍ ഒന്നില്‍ പോലും അര്‍ധ സെഞ്ചുറിയില്ല. 2021 ലാണ് രോഹിത് അവസാന അര്‍ധ സെഞ്ചുറി നേടിയത്. നിരവധി കളികളില്‍ ഒറ്റയക്കത്തിനു പുറത്താകുകയും ചെയ്തു. ഇങ്ങനെ നാണംകെട്ട് കളിക്കുന്നതിലും നല്ലത് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതാണെന്ന് രോഹിത് ആരാധകര്‍ അടക്കം അഭിപ്രായപ്പെടുന്നു. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ രോഹിത് അല്‍പ്പം പോലും ശ്രദ്ധിക്കുന്നില്ലെന്നും അത് കളിയെ ബാധിച്ചിട്ടുണ്ടെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments