Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിംബാബെ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുക കെ.എല്‍.രാഹുല്‍; സഞ്ജു സാംസണ്‍ ടീമില്‍

ഓഗസ്റ്റ് 18 നാണ് മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങിയ പരമ്പരയ്ക്ക് തുടക്കം

സിംബാബെ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുക കെ.എല്‍.രാഹുല്‍; സഞ്ജു സാംസണ്‍ ടീമില്‍
, വെള്ളി, 12 ഓഗസ്റ്റ് 2022 (08:16 IST)
സിംബാബെ പര്യടനത്തിലെ മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുക കെ.എല്‍.രാഹുല്‍. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചു. ശിഖര്‍ ധവാനാണ് ഉപനായകന്‍. ഓഗസ്റ്റ് 18 നാണ് മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങിയ പരമ്പരയ്ക്ക് തുടക്കം. ഓഗസ്റ്റ് 20, 22 ദിവസങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനം നടക്കും. സിംബാബെയിലെ ഹരാരെ സ്‌പോര്‍ട്‌സ് ക്ലബിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. 
 
ഇന്ത്യന്‍ സ്‌ക്വാഡ്: കെ.എല്‍.രാഹുല്‍ (നായകന്‍), ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടീമിൻ്റെ ദുശ്ശകുനമായിരുന്നു ഞാൻ, തവിട്ട് നിറമായതിനാൽ പരിഹസിക്കപ്പെട്ടു, ന്യൂസിലൻഡ് ടീമിൽ നേരിട്ട വംശീയവിവേചനത്തെ പറ്റി റോസ് ടെയ്‌ലർ