Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഡൽഹിയിലെത്തിയപ്പോൾ ആർ പി കാണാനെത്തി, എന്നെ കാണാൻ ഏറെ നേരം കാത്തിരുന്നു, ഉർവശി റൗട്ടാലയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് റിഷഭ് പന്ത്

നേരത്തെ വന്ന അഭ്യൂഹങ്ങളും വാർത്തകളും വെച്ച് റിഷഭ് പന്താണ് ഉർവശി സൂചിപ്പിക്കുന്ന ആർപി എന്നാണ് എല്ലാവരും ഉറപ്പിച്ചിരിക്കുന്നത്.

ഡൽഹിയിലെത്തിയപ്പോൾ ആർ പി കാണാനെത്തി, എന്നെ കാണാൻ ഏറെ നേരം കാത്തിരുന്നു, ഉർവശി റൗട്ടാലയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് റിഷഭ് പന്ത്
, വ്യാഴം, 11 ഓഗസ്റ്റ് 2022 (18:48 IST)
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തും ബോളിവുഡ് സുന്ദരിയായ ഉർവശി റൗട്ടാലെയുമായുള്ള ഗോസിപ്പുകൾ ഒരു സമയത്ത് ചൂടേറിയ ചർച്ചയായിരുന്നു. ഇരുവരും അടുപ്പത്തിലാണെന്ന് രഹസ്യമായി ഇരുവരും പലയിടങ്ങളിൽ കണ്ടുമുട്ടാറുണ്ടെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.
 
ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിൽ ഉർവശി നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയായിരിക്കുകയാണ്. റിഷഭ് പന്തിൻ്റെ പേരെടുത്ത് പറയാതെയാണ് ഉർവശിയുടെ വെളിപ്പെടുത്തൽ.ബോളിവുഡ് ഹംഗാമയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. വാരണാസിയിലായിരുന്നു എനിക്ക് അന്ന് ഷൂട്ട്. അതിന് ശേഷം ഡൽഹിയിൽ ഒരു ഷോയുമുണ്ടായിരുന്നു. വാരണാസിയിലെ ഷൂട്ട് 10 മണിക്കൂരുകളോളം നീണ്ടുനിന്നു. അതിനാൽ ഷോയിൽ പങ്കെടുക്കാൻ വിമാനത്തിലാണ് ഡൽഹിയിലേക്ക് തിരിച്ചത്.
 
ഡൽഹിയിലെത്തിയപ്പോൾ എന്നെ കാണാൻ ആർ പി വന്നിരുന്നു. പക്ഷേ ഇക്കാര്യം ഞാൻ അറിഞ്ഞില്ല. ഷൂട്ട് കഴിഞ്ഞ ക്ഷീണിതയായതിനാൽ ഞാൻ വേഗം ഉറങ്ങിപോയി. രാവിലെ എണീറ്റപ്പോഴാണ് ഫോണിൽ 16- 17 മിസ്ഡ് കോൾ കണ്ടത്. എന്നെ കാണാൻ ഒരാൾ ഇത്രനേരം കാത്തിരുന്നിട്ടും പോവാനാവാത്തതിൽ എനിക്ക് വിഷമം തോന്നി. ഉർവശി പറഞ്ഞു. പിന്നീട് മുംബൈയിൽ വരുമ്പോൾ നേരിൽ കാണാമെന്ന് ഞാൻ ആർപിയോട് പറഞ്ഞു.മുംബൈയില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ പാപ്പരാസികള്‍ വളയുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇതു വലിയ വാര്‍ത്തയായി. താരം പറഞ്ഞു.
 
നേരത്തെ വന്ന അഭ്യൂഹങ്ങളും വാർത്തകളും വെച്ച് റിഷഭ് പന്താണ് ഉർവശി സൂചിപ്പിക്കുന്ന ആർപി എന്നാണ് എല്ലാവരും ഉറപ്പിച്ചിരിക്കുന്നത്. അതേസമയം ഉർവശി റൗട്ടാലെയുടെ വെളിപ്പെടുത്തലിനോട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പന്ത് പ്രതികരിച്ചു.പ്രശസ്തിക്കും തലക്കെട്ടുകളില്‍ ഇടം പിടിക്കുന്നതിനും വേണ്ടി ആളുകള്‍ അഭിമുഖങ്ങളില്‍ കള്ളം പറയുകയാണെന്നും പ്രശസ്തിക്ക് വേണ്ടി ആളുകൾ ദാഹിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുവെന്നും പന്ത് കുറിച്ചു. കള്ളം പറയുന്നതിന് പരിധിയുണ്ടെന്നും തന്നെ വെറുതെ വിടു എന്നും പന്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ ! ദിനേശ് കാര്‍ത്തിക്ക് പുറത്തിരിക്കും