Webdunia - Bharat's app for daily news and videos

Install App

ടി 20 ലോകകപ്പ് പരാജയം: ഇന്ത്യ ന്യൂസിലൻഡിന് കാര്യങ്ങൾ എളുപ്പമാക്കി നൽകിയെന്ന് വിവിഎസ് ലക്ഷ്‌മൺ

Webdunia
തിങ്കള്‍, 1 നവം‌ബര്‍ 2021 (14:49 IST)
ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ആരാധകർ മാത്രമല്ല മുൻ ഇന്ത്യൻ താരങ്ങളും ടീമിന്റെ പ്രകടനത്തിൽ വലിയ വിമർശനമാണ് ഉയർത്തുന്നത്. ഇപ്പോഴിതാ ഇന്ത്യൻ താരങ്ങൾ ന്യൂസിലൻഡിന് കാര്യങ്ങൾ എളുപ്പമാക്കുകയായിരുന്നു മത്സരത്തിൽ ചെയ്‌തതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിവിഎസ് ല‌ക്ഷ്‌മൺ.
 
ഈ തോൽവി ടീം ഇന്ത്യയെ വേദനിപ്പിക്കണം. ഷോട്ട് സെലക്ഷനുകള്‍ തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ന്യൂസിലൻഡ് നന്നായി ബൗൾ ചെയ്‌തു എന്നത് സത്യമാണ്. എന്നാൽ ഇന്ത്യ കിവികൾക്ക് കാര്യങ്ങൾ എളു‌പ്പമാക്കി കൊടുത്തു. നെറ്റ് റൺ റേറ്റിലും പിന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ‌‌യുടെ സെമി ഫൈനൽ പ്രവേശനസ്വപ്‌നങ്ങൾ വിദൂരമാണെന്നും വിവിഎസ് ലക്ഷ്‌മൺ ട്വീറ്റ് ‌ചെയ്‌തു.
 
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറിൽ വെറും 110 റൺസ് മാത്രമാണ് നേടിയത്. മത്സരത്തിൽ 48 റൺസിനിടെ ഇന്ത്യയ്ക്ക് നാലു മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികൾ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments