Webdunia - Bharat's app for daily news and videos

Install App

ഒരോവറിൽ ആറ് സിക്സ് !; യു​വ​രാ​ജ് സിംഗിനു ശേഷം ചരിത്ര നേട്ടവുമായി രവീന്ദ്ര ജഡേജ

ഓ​രോ​വ​റി​ലെ ആ​റു പ​ന്തും സി​ക്സ​റി​നു പ​റ​ത്തി ര​വീ​ന്ദ്ര ജ​ഡേ​ജ

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (10:31 IST)
ഒരു ഓവറിൽ ആറു സിക്സുമായി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. സൗ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മൽസരത്തിലാണ് ആറു പന്തിൽ ആറു സിക്സെന്ന അപൂർവ നേട്ടത്തിന് ജഡേജ അര്‍ഹനായത്. യു​വ​രാ​ജ് സിംഗിനും ര​വി ശാ​സ്ത്രിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമായി മാറാനും ജഡേജയ്ക്ക് കഴിഞ്ഞു.  
 
മത്സരത്തിന്റെ പത്താം ഓ​വ​റിലാണ് ജഡേജ ക്രീ​സി​ലെ​ത്തി​യത്. തുടര്‍ന്ന് 15-ാം ഓ​വ​റി​ൽ ഓ​ഫ് സ്പി​ന്ന​ർ നി​ലാം വം​ജ​യെ അദ്ദേഹം നി​ലം​തൊ​ടാ​തെ പ​റ​ത്തി. മ​ത്സ​ര​ത്തി​ൽ 69 പ​ന്തി​ൽ​നി​ന്ന് 154 റ​ണ്‍​സ് അ​ടി​ച്ചെ​ടുത്ത ജഡേജ, പ​ത്തു സി​ക്സ​റു​ക​ളും 15 ബൗ​ണ്ട​റി​ക​ളും അ​ക്കൗ​ണ്ടി​ൽ കു​റിക്കുകയും ചെയ്തു. 
 
ജ​ഡേ​ജ​യു​ടെ തകര്‍പ്പന്‍ പ്ര​ക​ട​നത്തോടെ 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ജാം​ന​ഗ​ർ 239 റ​ണ്‍സാണ് അ​ടി​ച്ചു​കൂ​ട്ടിയത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അം​രേ​ലി​ക്ക് വെ​റും 118 റ​ണ്‍​സ് മാ​ത്രമേ  നേ​ടാ​ൻ കഴിഞ്ഞുള്ളൂ. 36 റൺസെടുത്ത വിശാൽ വസോയയും 32 റൺസെടുത്ത നീലം വാംജയുമാണ് അംരേലിയുടെ ടോപ് സ്കോറർമാർ. ജാംനഗറിനായി മഹേന്ദ്ര ജേത്‍‌വ നാല് ഓവറിൽ ആറ് റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments