Webdunia - Bharat's app for daily news and videos

Install App

അത് പാടില്ല, കോഹ്‌ലിയുടെ വിവാഹം നടക്കേണ്ടത് ഞങ്ങളുടെ മണ്ണില്‍ - പുതിയ ആവശ്യവുമായി ഓസ്‌ട്രേലിയ!

കോഹ്‌ലിയുടെ വിവാഹം നടക്കേണ്ടത് ഞങ്ങളുടെ മണ്ണില്‍ - പുതിയ ആവശ്യവുമായി ഓസ്‌ട്രേലിയ!

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2017 (15:59 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌‌ലിയുടെയും സുഹൃത്തും നടിയുമായ അനുഷ്ക ശർമയുടെയും വിവാഹം ഈ മാസം നടക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പുതിയ ആവശ്യവുമായി ഓസ്‌ട്രേലിയ.

ക്രിക്കറ്റ്- സിനിമാ ലോകവും ആരാധകവൃന്ദവുമെല്ലാം ഉറ്റുനോക്കുന്ന കോഹ്‌ലിയുടെയും അനുഷ്‌കയുടെയും വിവാഹത്തിന് ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവൽ സ്റ്റേഡിയം വേദിയാക്കാന്‍ തയ്യാറാണെന്നാണ് സ്റ്റേഡിയത്തിന്‍റെ സിഇഒ ആൻഡ്രു ഡാനിയൽസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

“ഓവൽ സ്റ്റേഡിയത്തില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തെ വിവാഹവും ഇവിടെ നടത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ”- എന്നുമാണ് ഡാനിയൽസ് പറഞ്ഞത്. എന്നാല്‍, ഈ
പ്രസ്‌താവനയോട് പ്രതികരിക്കാന്‍ കോഹ്‌ലിയോ അനുഷ്‌കയോ തായ്യാറായിട്ടില്ല.

അതേസമയം, ഈ മാസം 12ന് നടക്കുന്ന വിവാഹത്തിനായി അനുഷ്‌കയും കുടുംബവും മുംബൈ വിട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഉടന്‍ തന്നെ കോഹ്‌ലിയും ബന്ധപ്പെട്ടവരും ഇറ്റലിയിലേക്ക് പോകുമെന്നും സൂചനയുണ്ട്. ഇറ്റലിയിലെ മിലാനിലായിരിക്കും വിവാഹം.

മുംബൈ ഛത്രപതി ശിവാജി ടെര്‍മിനലില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പമാണ് അനുഷ്‌ക ഇറ്റലിക്ക് പറന്നത്. ഇവര്‍ക്കൊപ്പം അനുഷ്‌കയുടെ സഹോദരനുമുണ്ടായിരുന്നു. രഹസ്യമായി വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇവര്‍ നില്‍ക്കുന്ന  ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്.

സ്‌കൂള്‍ കാലഘട്ടത്ത് കോഹ്‌ലിയുടെ പരിശീലകനായ രാജ്കുമാര്‍ ശര്‍മ്മ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കോഹ്‌ലിയുടെ വിവാഹ തിയതിയിലാണ് ഇദ്ദേഹം അവധിക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്.

രാജ്കുമാര്‍ ശര്‍മ്മയെ കൂടാതെ കോഹ്‌ലിയുടെ അടുത്ത സുഹൃത്തുക്കളില്‍ പലരും ഇറ്റലിക്ക് പോകും. ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ വിവാഹത്തില്‍ പെങ്കെടുക്കില്ല. ഇവര്‍ക്കായി ഈ മാസം 21ന് ഇന്ത്യയില്‍ വിരുന്നൊരുക്കാനാണ് കോഹ്‌ലിയുടെയും അനുഷ്‌കയുടെയും തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments