Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England 2nd Test: എഡ്ജ്ബാസ്റ്റണില്‍ ചരിത്രം; ഗില്ലിനു അഭിമാനിക്കാം

India vs England: എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ജയിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്

India win in Edgbaston test, India in Edgbaston test, India vs England 2nd Test Preview, India vs England Test, Edgbaston test, Batting Coaching for Indian Bowlers, Indian Tailenders, ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര, ഇന്ത്യ - ഇംഗ

രേണുക വേണു

Edgbaston , തിങ്കള്‍, 7 ജൂലൈ 2025 (08:09 IST)
India

India vs England 2nd Test: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 336 റണ്‍സിന്റെ കൂറ്റന്‍ ജയം. 608 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 271 നു ഓള്‍ഔട്ട് ആയി. 
 
സ്‌കോര്‍ ബോര്‍ഡ് 
 
ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: 587 / 10 
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ്: 407 / 10 
 
ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സില്‍ 180 റണ്‍സ് ലീഡ് 
 
ഇന്ത്യ രണ്ടാം ഇന്നിങ്‌സ്: 427 / 6 ഡിക്ലയര്‍
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ്: 271 / 10 
 
എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ജയിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്. നേരത്തെ എഡ്ജ്ബാസ്റ്റണില്‍ എട്ട് ടെസ്റ്റ് മത്സരങ്ങള്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. അതില്‍ ഏഴെണ്ണത്തിലും തോറ്റു, ഒരു സമനില. 
 
ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇന്ത്യക്കായി ഓവര്‍സീസ് ടെസ്റ്റ് വിജയിച്ച നായകനെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. എഡ്ജ്ബാസ്റ്റണില്‍ ജയിക്കുമ്പോള്‍ ഗില്ലിന്റെ പ്രായം 25 വയസും 301 ദിവസവും. 26 വയസും 202 ദിവസവും പ്രായത്തില്‍ ഓവര്‍സീസ് ടെസ്റ്റ് ജയിച്ച സുനില്‍ ഗവാസ്‌കറിനെ മറികടന്നു. വിദേശത്ത് ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള ഇന്ത്യയുടെ ജയമാണിത്. 2019 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 318 റണ്‍സിനു ജയിച്ച റെക്കോര്‍ഡ് തിരുത്തി. 
 
എഡ്ജ്ബാസ്റ്റണില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി പത്ത് വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ് രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (387 പന്തില്‍ 269), രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും (162 പന്തില്‍ 161) നേടിയ നായകന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു