Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കൻ പര്യടനത്തിൽ രോഹിത്തും കോലിയും പുറത്ത്, കെ എൽ രാഹുലിന് വിശ്രമമെന്ന് റിപ്പോർട്ട്

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2022 (13:17 IST)
2023ൽ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനം മുതൽ ഇന്ത്യയുടെ ടി20 ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ടി20 ടീമിലേക്ക് കോലി,രോഹിത്, ആർ അശ്വിൻ അടക്കമുള്ള സീനിയർ താരങ്ങളെ പരിഗണിക്കില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. യുവതാരങ്ങളടങ്ങിയ നിരയാകും 2024ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിക്കുക.
 
ശ്രീലങ്കയ്ക്കെതിരായ പരമ്പര മുതൽ ടി20 ഫോർമാറ്റിൽ സീനിയർ താരങ്ങളെ പരിഗണിക്കില്ലെന്ന തീരുമാനം ടീമിലെ മുതിർന്നതാരങ്ങളെ അറിയിച്ചതായാണ് റിപ്പോർട്ട്. ജനുവരിയിൽ കെ എൽ രാഹുലിൻ്റെ വിവാഹം ഉറപ്പിച്ച പശ്ചാത്തലത്തിൽ ശ്രീലങ്കൻ പര്യടനത്തിൽ താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
 
അടുത്ത വർഷം മുതൽ ടി20യിൽ ഹാർദ്ദിക്ക് പാണ്ഡ്യയുടെ കീഴിലാകും ഇന്ത്യ കളിക്കുക. ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉടനെയുണ്ടാകും. റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവരെയും നേരത്തെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments