Webdunia - Bharat's app for daily news and videos

Install App

‘അടിയേറ്റ് പാവം വിന്‍ഡീസ്’, തകര്‍ത്തടിച്ച് രോഹിത്തും റായിഡുവും - റൺമഴയില്‍ കുതിര്‍ന്ന് മുംബൈ

‘അടിയേറ്റ് പാവം വിന്‍ഡീസ്’, തകര്‍ത്തടിച്ച് രോഹിത്തും റായിഡുവും - റൺമഴയില്‍ കുതിര്‍ന്ന് മുംബൈ

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (18:21 IST)
രോഹിത് ശർമയുടെ റൺമഴയില്‍ കുതിര്‍ന്ന് വിന്‍ഡീസ്. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് കാലിടറിയപ്പോള്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ നാലം ഏകദിനത്തില്‍ ഇന്ത്യ അടിച്ചു കൂട്ടിയത് 377 റണ്‍സ്. രോഹിത്തിന്റെയും (162) അമ്പാട്ടു റായിഡുവും(100) തകര്‍ത്തടിച്ചതാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ശിഖര്‍ ധവാന്‍ (38) വിരട് കോഹ്‌ലി (16)മഹേന്ദ്രസിംഗ് ധോണി (23) പുറത്തായി. കേദാർ ജാദവ് (16), രവീന്ദ്ര ജഡേജ (ഏഴ്) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്‌കോറര്‍മാര്‍. വിൻഡീസിനായി കെമർ റോച്ച് രണ്ടും ആഷ്‍ലി നഴ്സ്, കീമോ പോൾ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

99 പന്തിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. 137 പന്തിൽ 20 ബൗണ്ടറിയും നാലു പടുകൂറ്റൻ സിക്സുകളും നിറം ചാർത്തിയതാണ് രോഹിതിന്റെ ഇന്നിംഗ്‌സ്. 80 പന്തിൽ നിന്നാണ് അമ്പാട്ടി റായിഡു തന്റെ മൂന്നാം ഏകദിന സെഞ്ചുറി തികച്ചത്. എട്ട് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു റായിഡുവിന്റെ സെഞ്ചുറി.

മൂന്ന് ഓവര്‍ കൂടി രോഹിത് ക്രീസില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ 400 കടക്കുമായിരുന്നു. മുംബൈ താരത്തിന്റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകിയപ്പോള്‍ വിന്‍ഡീസ് ബോളര്‍മാര്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ധോണി ക്രീസില്‍ എത്തിയെങ്കിലും അതിവേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായില്ല.

ആദ്യ ഏകദിനത്തിൽ ഇന്ത്യയും മൂന്നാം ഏകദിനത്തിൽ വിൻഡീസും ജയിക്കുകയും രണ്ടാം ഏകദിനം ടൈയാവുകയും ചെയ്തതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര വലിയ കളിക്കാര്‍ കളിച്ച ടീമാണ്, പാകിസ്ഥാന്റെ നിലവിലെ അവസ്ഥ വിശ്വസിക്കാനാവാത്തത്: അശ്വിന്‍

അവസരം തുലച്ച് ഭരത്, അടുത്ത കളിയിൽ പ്ലേയിംഗ് ഇലവനിൽ സഞ്ജു?, ബാറ്റിംഗ് പരിശീലനം തുടങ്ങി

കൂടെ നിൽക്കാൻ തയ്യാറാണ്, എന്നാൽ ഹോക്കിക്ക് ഒരു ടർഫ് പോലും ഒരുക്കാൻ കേരള ഹോക്കി അസോസിയേഷന് സാധിച്ചിട്ടില്ല: വിമർശനവുമായി പി ആർ ശ്രീജേഷ്

പൊന്നണ്ണാ ഇങ്ങനെ തുഴയണോ, ദുലീപ് ട്രോഫിയിൽ 117 പന്തിൽ 37 റൺസുമായി കെ എൽ രാഹുൽ, താരത്തിനെതിരെ ആരാധകർ

യു എസ് ഓപ്പൺ വനിതാ കിരീടം അരീന സബലങ്കയ്ക്ക്

അടുത്ത ലേഖനം
Show comments