Webdunia - Bharat's app for daily news and videos

Install App

ഇരട്ട സെഞ്ച്വറിയുമായി വിരാട്, പൂണെയിൽ കോഹ്ലി ഡേ! - ചങ്ക് തകർന്ന് എതിരാളികൾ

എസ് ഹർഷ
വെള്ളി, 11 ഒക്‌ടോബര്‍ 2019 (15:30 IST)
ട്രാക്കിൽ കയറി കഴിഞ്ഞാൽ പിന്നെ എതിരാളികൾക്ക് പിടിച്ച് കെട്ടാൻ കഴിയാത്ത സൂപ്പർ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. അത് വീണ്ടുമൊരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കോഹ്ലി. ഇന്ത്യയ്ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഡബിൾ സെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്കയുടെ ചങ്ക് തകർത്തിരിക്കുകയാണ് വിരാട്.
 
പുണെ ക്രിക്കറ്റ് ടെസ്റ്റിൽ താരമായി തിളങ്ങുകയാണ് കോഹ്ലി. 295 പന്തിലാണ് കോഹ്ലിയുടെ ഇരട്ട സെഞ്വറി. 28 ഫോറുകളും കോഹ്ലി അടിച്ചെടുത്തിട്ടുണ്ട്. കോലി 211 റൺസോടെയും ടെസ്റ്റിലെ 12–ആം അർധസെഞ്ചുറി പൂർത്തിയാക്കിയ രവീന്ദ്ര ജഡേജ 52 റൺസുമായി ക്രീസിൽ തുടരുകയാണ്. കോലി – ജഡേജ സഖ്യം 143 റൺസാണ് കൂട്ടിച്ചേർത്തത്. 148 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 519 റൺസെന്ന നിലയിലാണ് ഇന്ത്യ. 
 
ടെസ്റ്റ് ക്രിക്കറ്റിൽ കോലിയുടെ ഏഴാം ഇരട്ടസെഞ്ചുറിയാണിത്. ടെസ്റ്റ് ക്രിക്കറ്റിൽ 7000 റൺസ് എന്ന നാഴികക്കല്ലും കോഹ്ലി പിന്നിട്ടു. 138 ആം ഇന്നിംഗ്സിൽ ഡബിൾ സെഞ്ച്വറി അടിച്ച കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ്. 131 ടെസ്റ്റിൽനിന്ന് നേട്ടം സ്വന്തമാക്കിയ വാലി ഹാമണ്ടാണ് മുന്നിൽ. തൊട്ടുപിന്നാലെ വീരേന്ദർ സെവാഗും സച്ചിൻ ടെണ്ടുൽക്കറുമുണ്ട്. 
 
നേരത്തേ, 174 പന്തിൽ 16 ഫോറുകൾ സഹിതമാണ് കോലി 26–ആം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും അധികം മത്സരങ്ങളില്‍ നയിച്ച ക്യാപ്റ്റന്മാരില്‍ രണ്ടാമതായി കോഹ്‍ലി സ്ഥാനമുറപ്പിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള ക്രിക്കറ്റ് ലീഗ്: കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് ഫൈനലില്‍

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ വേണമെന്ന് ദിനേഷ് കാർത്തിക്

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഹിറ്റായാൽ രോഹിത്തിനെ കാത്ത് 2 നാഴികകല്ലുകൾ

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments