ഐപിഎല്ലിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍ പോരാട്ടം സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് ബിസിസിഐ. ഇതോടെ, ഐപിഎല്ലില്‍ ഒരിക്കൽ പോലും ഒരുമിച്ച് കളിച്ചിട്ടില്ലാത്ത എം എസ് ധോണിയും വിരാട് കോലിയും രോഹിത് ശര്‍മയും ഒരുമിച്ച് കളിക്കാനൊരുങ്ങുകയാണ്.
ഇതിന്റെ ഭാഗമായി ഐപിഎല്‍ ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ച് ടീമുകള്‍ രൂപീകരിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളില്‍ നിന്നാകും ഒരു ടീം ഉണ്ടാക്കുക.
ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്ന് രണ്ടാമത്തെ ടീമിനെയും കണ്ടെത്തും.
ധോണിയും കോലിയും രോഹിത്തും വാര്‍ണറും ഒരുമിച്ച് കളിക്കുമെന്നാണ് റിപ്പോർട്ട്. കെ എല്‍ രാഹുല്‍, ഗ്ലെന്‍ മാക്സ്‌വെല്‍, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്സ് എന്നിവരടങ്ങിയതാകും രണ്ടാമത് ടീം. ധോണിയുടെയും കോഹ്ലിയുടേയും എതിർ ടീമിലാണ് സഞ്ജു സാംസൺ ഉള്ളത്. ഇവർക്കെതിരെ സഞ്ജുവും ടീമും മത്സരിക്കും.